
എം.ജി സർവകലാശാല സ്കൂൾ ഒഫ് പോളിമർ സയൻസ് & ടെക്നോളജിയിൽ (SPST) എക്സിക്യുട്ടീവ് എം.ടെക് പ്രോഗ്രാമിന് അപേക്ഷിക്കാം. പോളിമർ എൻജിനിയറിംഗ് & നാനോ ടെക്നോളജി, മെറ്റീരിയിൽ സയൻസ് വിഷയങ്ങളിലാണ് സ്പെഷ്യലൈസേഷൻ. 2026- 27 അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിൽ ആകെ 24 സീറ്റുണ്ട്. നിലവിൽ ജോലി ചെയ്യുന്നവർക്കാണ് മുൻഗണന. അവരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കും.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എം.എസ്‌സി (നാനോ സയൻസ്, നാനോ ടെക്നോളജി, ഫിസിക്സ്, കെമിസ്ട്രി, മെറ്റീരിയിൽ സയൻസ്). അല്ലെങ്കിൽ ബി.ടെക് (പോളിമർ എൻജിനിയറിംഗ്/ നാനോ സയൻസ് & നാനോ ടെക്നോളജി, കെമിക്കൽ എൻജിനിയറിംഗ്/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ/ ബയോ ടെക്നോളജി/ മെറ്റീരിയൽ സയൻസ്/ മെക്കാനിക്). മെരിറ്ര്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
രണ്ടു വർഷ കോഴ്സാണിത്. ശനി, ഞായർ ദിവസങ്ങൾ, മറ്റ് അവധി ദിവസങ്ങൾ, പ്രവൃത്തി ദിനങ്ങളിലെ വൈകുന്നേരങ്ങൾ എന്നിങ്ങനെയായിരിക്കും ക്ലാസുകൾ.
വെബ്സൈറ്റ്: www.spst.mgu.ac.in. വെബ്സൈറ്റിലെ ഗൂഗിൾഫോം ലിങ്ക് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
അവസാന തീയതി: 20.03.2026.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |