തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്ന് 20 വർഷം മുമ്പ് വെള്ളിപാത്രങ്ങൾ കളവുപോയിട്ടുണ്ട്. ഭക്ഷണം പാചകം ചെയ്‌തിരുന്ന സ്ഥലത്തിനടുത്ത് നിന്നാണ് ഇവ മോഷണം പോയത്.
കൊട്ടാരത്തിലെ ജോലിക്കാരനും സുഹൃത്തും ചേർന്ന് മോഷണം നടത്തുകയായിരുന്നെന്നും വെള്ളി പാത്രങ്ങൾ പിന്നീട് വിറ്റെന്നും അന്വേഷണത്തിൽ തെളിഞ്ഞു. കൊട്ടാരത്തിലെ ജീവനക്കാരനായിരുന്നയാൾ പാത്രമിരിക്കുന്ന സ്ഥലം മനസിലാക്കുകയും സുഹൃത്തുമായി ചേർന്ന് മോഷ്ടിക്കുകയുമായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ പാത്രങ്ങളാണ് ഇവർ വിറ്റത്. ഇവരെ പിന്നീട് കോടതി ശിക്ഷിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |