
തിരുവനന്തപുരം: കെ-ടെറ്റ് യോഗ്യതയില്ലാത്ത സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്ക് താത്കാലിക പ്രൊമോഷൻ നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്.
രണ്ടു വർഷത്തിനകം കെ-ടെറ്റ് പരീക്ഷ പാസായില്ലെങ്കിൽ പഴയ സ്ഥാനത്തേക്ക് തരം താഴ്ത്തും. പ്രൊമോഷൻ കാലയളവിൽ കൈപ്പറ്റിയ അധിക ആനുകൂല്യങ്ങൾ തിരിച്ചടയ്ക്കേണ്ടിയും വരും.
2025 സെപ്തംബർ ഒന്നിനു മുൻപ് പ്രൊമോഷനോ ബൈ-ട്രാൻസ്ഫർ നിയമനത്തിനോ അർഹതയുള്ള അദ്ധ്യാപകർക്കാണ് ആനുകൂല്യം . യോഗ്യത നേടുന്നതു വരെ ഇവർക്ക് ഇൻക്രിമെന്റ്, പ്രൊബേഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ അനുവദിക്കില്ല. കെ-ടെറ്റ് യോഗ്യത നേടാത്ത 70,000ത്തോളം അദ്ധ്യാപകരുണ്ട്.താത്കാലിക പ്രൊമോഷനായി അദ്ധ്യാപകർ നിയമസാധുതയുള്ള സമ്മതപത്രമോ ബോണ്ടോ നൽകണം.അദ്ധ്യാപകർക്ക് കെ- ടെറ്റ്
നിർബന്ധമാക്കിയിരുന്നെങ്കിലും,ഭരണപക്ഷ അദ്ധ്യാപക സംഘടനകൾ ഉൾപ്പെടെ
പ്രതിഷേധമുയർത്തിയതിനെ തുടർന്ന് ഉത്തരവ് മരവിപ്പിച്ചിരുന്നു.ഇപ്പോൾ,തിരഞ്ഞെടുപ്പ്
വിജ്ഞാപനത്തിന് തൊട്ട് മുമ്പാണ്,താത്കാലിക പ്രൊമോഷന് ഉത്തരവ്.
യോഗ്യതയുള്ളവർക്ക്
സ്ഥിരം പ്രൊമോഷൻ
□നിലവിൽ കെ-ടെറ്റുള്ളവർക്ക് മാനദണ്ഡങ്ങൾക്കനുസരിച്ച് സ്ഥിരമായി പ്രൊമോഷൻ നൽകും. സർവീസിലുള്ളവർക്ക് യോഗ്യത നേടാൻ വരും വർഷങ്ങളിലും വർഷത്തിൽ രണ്ടു പരീക്ഷകൾ വീതം നടത്തും
□ഹയർ സെക്കൻഡറിയിലെ മിനിസ്റ്റീരിയൽ സ്റ്റാഫ്, ലാബ് അസിസ്റ്റന്റ് എന്നിവർക്ക് എച്ച്.എസ്.എസ്.ടി, എച്ച്.എസ്.എസ്.ടി ജൂനിയർ യോഗ്യതയുണ്ടെങ്കിൽ കെ-ടെറ്റ് നിബന്ധനയില്ലാതെ ബൈ-ട്രാൻസ്ഫർ പ്രൊമോഷന് പരിഗണിക്കാം
''അർഹതയുള്ളവർക്ക് താത്കാലികമായി സ്ഥാനക്കയറ്റം നൽകുന്നതിലൂടെ അദ്ധ്യാപകരുടെ കരിയറിലെ തടസങ്ങൾ ഒഴിവാക്കാനാകും. നിശ്ചിത സമയത്തിനകം യോഗ്യത നേടാൻ എല്ലാവർക്കും അവസരമുണ്ടാകും'.
- മന്ത്രി.വി. ശിവൻകുട്ടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |