
മുംബയ്: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മഹാരാഷ്ട്രയിലെ രത്നാഗിരിയിലുള്ള പൂർവികസ്വത്ത് ലേലത്തിൽ വിറ്റു. മുംബയ് സ്വദേശിയാണ് വാങ്ങിയത്. ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സഫേമ നിയമപ്രകാരം സർക്കാർ കണ്ടുകെട്ടിയതും പലതവണ ലേലത്തിനു വച്ചിട്ടും ആരും ഏറ്റെടുക്കാതിരുന്നതുമായ നാല് കൃഷി പ്ലോട്ടുകളുടെ ലേലമാണ് നടന്നത്.ദാവൂദിന്റെ ജന്മസ്ഥലമായ കൊങ്കൺ മേഖലയിലെ മുംബാകെ ഗ്രാമത്തിലുള്ള കുടുംബസ്വത്താണിത്. ദാവൂദിന്റെ അമ്മ ആമിന ബിയുടെ പേരിൽ രജിസ്റ്റർ ചെയ്തവ. ലേലത്തിൽ മുംബയിലെയും രത്നാഗിരിയിലെയും ഓരോരുത്തരാണ് പങ്കെടുത്തത്. പത്തു ലക്ഷം രൂപ വില കിട്ടിയെന്നാണ് വിവരം.ലേലത്തുക ഏപ്രിലിനകം കൊടുത്തുതീർക്കണമെന്നാണ് വ്യവസ്ഥ. 2017, 2020, 2024, 2025 വർഷങ്ങളിൽ ലേലത്തിന് പലരും എത്തിയിരുന്നെങ്കിലും ആരും സ്ഥലം വാങ്ങിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |