
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്നോളജിയിൽ 2026 ജൂലായ് സെഷനിലെ എം.ടെക്, എം.പി.എച്ച് (മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത്), പി എച്ച്.ഡിപ്രവേശനത്തിന് മാർച്ച് 31 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.sctimst.ac.in
* എം.ടെക് (ബയോ മെഡിക്കൽ എൻജിനിയറിംഗ്): 10 സീറ്റ്. നാല് സെമസ്റ്റർ. യോഗ്യത: ബി.ഇ/ ബി.ടെക്/ എ.എം.ഐ.ഇയും ഗേറ്റ് സ്കോറും. അല്ലെങ്കിൽ എം.എസ്‌സിയും ഗേറ്റ് സ്കോറും. അല്ലെങ്കിൽ ഹെൽത്ത് സയൻസസ് ബിരുദം.
* എം.പി.എച്ച്: 24 മാസ ഫുൾ ടൈം റെസിഡൻഷ്യൽ പ്രോഗ്രാം. 28 സീറ്റ്. ഉയർന്ന പ്രായം 40. യോഗ്യത സംബന്ധിച്ച് വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
* ഡി.പി.എച്ച്: ഒരു വർഷ പ്രോഗ്രാം. 11 സീറ്റ്. കേന്ദ്ര/ സംസ്ഥാന സർക്കാർ വകുപ്പുകൾ/ സ്ഥാപനങ്ങളിൽ നിലവിൽ ജോലി ചെയ്യുന്ന എം.ബി.ബി.എസ് ഡോക്ടർമാർക്കുള്ള പ്രോഗ്രാമാണിത്. 3 വർഷ പ്രവൃത്തി പരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹത. ഉയർന്ന പ്രായം 50.
* പി എച്ച്.ഡി: ഫിസിക്കൽ സയൻസ്, കെമിക്കൽ സയൻസ്, ബയോളജിക്കൽ സയൻസ്, ബയോ എൻജിനിയറിംഗ്, മെഡിക്കൽ സയൻസസ്, ഹെൽത്ത് സയൻസസ് തുടങ്ങിയ സ്ട്രീമുകളിൽ അവസരം. യോഗ്യത: യു.ജി.സി/ സി.എസ്.ഐ.ആർ/ ശ്രീചിത്രയിൽ നിന്നുള്ള എം.ഫിൽ തുടങ്ങിയവ.
* ഇന്റഗ്രേറ്റഡ് പി എച്ച്.ഡി(എം.ഡി, ഡി.എം, എം.സി.എച്ച്): കാലാവധി 5 വർഷം. ഉയർന്ന പ്രായം 40.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |