
തിരുവനന്തപുരം: സമയബന്ധിത സേവനം, ഉദ്യോഗസ്ഥ ഉത്തരവാദിത്തം എന്നിവ പ്രതിപാദിക്കുന്ന സേവനാവകാശ നിയമം നടപ്പാക്കാതെ ഹയർ സെക്കൻഡറി വകുപ്പ്. .
സർക്കാർ സേവനങ്ങൾ സമയബന്ധിതമായി ജനങ്ങളിലെത്തിക്കുന്നതിന് 2012-ലാണ് സേവനാവകാശ നിയമം നിലവിൽ വന്നത്. അപേക്ഷകൾ സ്വീകരിച്ചാൽ എത്ര ദിവസത്തിനുള്ളിൽ സേവനം നൽകണമെന്ന് ഓരോ വകുപ്പും നിശ്ചയിക്കണം. നിശ്ചിത സമയത്തിനുള്ളിൽ സേവനം നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ പിഴയടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കാനും വ്യവസ്ഥ ചെയ്യുന്നു.ഹയർ സെക്കൻഡറിയിൽ മാത്രം 10 ലക്ഷം വിദ്യാർത്ഥികളും മുപ്പതിനായിരം അദ്ധ്യാപകരുമുണ്ട്. . വൊക്കേഷണൽ ഹയർ സെക്കൻഡറി സേവനാവകാശ നിയമത്തിന്റെ പരിധിയിലാണ‌്. എന്നാൽ ഉന്നത വിദ്യാഭ്യാസ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും ഈ പരിധിയിലില്ല.
പൗരാവകാശ രേഖയും
നടപ്പായില്ല
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ജീവനക്കാർക്കും ലഭ്യമാകേണ്ട സേവനങ്ങളെക്കുറിച്ച് 2009-ൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് പൗരാവകാശ രേഖ പുറത്തിറക്കിയിരുന്നു. ഇതും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. പൗരാവകാശ രേഖ പ്രകാരം മൈഗ്രേഷൻ സർട്ടിഫിക്കറ്റ് അപേക്ഷിക്കുന്ന അന്നു തന്നെ ലഭിക്കണം. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിന് ഏഴ് ദിവസത്തെ സമയയെടുക്കും, ഹാജർ കുറവുള്ളവർ നൽകുന്ന അപേക്ഷ ഏഴ് ദിവസത്തിനുള്ളിൽ പരിഗണിക്കണം.
പ്രധാന
ആവശ്യങ്ങൾ
1. ഹയർ സെക്കൻഡറി, പൊതുവിദ്യാഭ്യാസ വകുപ്പുകളെ സേവനാവകാശ നിയമത്തിന്റെ പരിധിയിലാക്കുക.
2. സർട്ടിഫിക്കറ്റുകൾ, മറ്റാനുകൂല്യങ്ങൾ എന്നിവ യഥാസമയം ലഭിക്കുന്നതിന് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമുള്ള അവകാശം നിയമപരമായി സംരക്ഷിക്കുക.
3. സേവനങ്ങൾ നിർദിഷ്ട സമയ പരിധിക്കുള്ളിൽ നൽകിയില്ലെങ്കിൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്ന് പിഴ ഈടാക്കുക.
'ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. വലിയൊരു വിഭാഗത്തെ മാറ്റി നിറുത്തി സേവനാവകാശ നിയമം നടപ്പാക്കുന്നത് പരിഹാസ്യമാണ്.'
-എസ്. മനോജ്
പ്രസിഡന്റ്
എ.എച്ച്.എസ്.ടി.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |