
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ട് വട്ടം ലീഡെടുത്തിട്ടും ബേൺമൗത്തിനോട് 2 -2 ന്റെ സമനിലയിൽ കുരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഹാരി മഗ്യൂറിന്റെ ചുവപ്പ് കാർഡും യുണൈറ്റഡിന് തിരിച്ചടിയായി.
ഗോൾ രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയിൽ 61-ാം മിനിട്ടിൽ പെനാൽറ്റി ഗോളാക്കി ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന് ലീഡ് നൽകി. എന്നാൽ 67ാം മിനിട്ടിൽ ക്രിസ്റ്റീയിലൂടെ ബേൺ മൗത്ത് സമനില പിടിച്ചു. എഴുപത്തിയൊന്നാം മിനിട്ടിൽ ബേൺ മൗത്തിന്റെ ജെയിംസ് ഹില്ലിന്റെ പിഴവിൽ പിറന്ന ഗോളിൽ യുണൈറ്റഡിന് വീണ്ടും ലീഡ്.
എന്നാൽ 79 -ാം മിനിട്ടിൽ ബേൺമൗത്തിന്റെ എവാനിൽസണെ ബോക്സിൽ വീഴ്ത്തിയതിന് യുണൈറ്റഡിന്റെ മഗ്യൂർ ചുവപ്പ് കാർഡ് കണ്ടു. ഈ ഫൗളിന് കിട്ടിയ പെനാൽറ്റി ഗോളാക്കി ഇലി ജൂനയർ ക്രൗപി ബേൺമൗത്തിനെ വീണ്ടും ഒപ്പമെത്തിക്കുകയായിരുന്നു. 31 മത്സരങ്ങളിൽ നിന്ന് 55 പോയിന്റുമായി യുണൈറ്റഡ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 42 പോയിന്റുള്ള ബേൺമൗത്ത് പത്താമതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |