
റിയാദ്: മദ്ധ്യേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഖത്തറിന്റെ സൈനിക ഹെലികോപ്‌ടർ യുഎഇ സമുദ്രാതിർത്തിയിൽ തകർന്നുവീണു. പതിവ് ദൗത്യത്തിനിടെയാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് ആഭ്യന്തരമന്ത്രാലയം പുറത്തുവിടുന്ന റിപ്പോർട്ട്. ഹെലികോപ്‌ടറിലുണ്ടായിരുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനായി പ്രത്യേകസംഘങ്ങളെ നിയോഗിച്ചിട്ടുള്ളതായി ഖത്തർ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ്സ് ആൻഡ് ബോർഡേഴ്‌സ് സെക്യൂരിറ്റിയുടെ മാരിടൈം സെർച്ച് ആൻഡ് റെസ്‌ക്യൂ ടീം, ആഭ്യന്തര സുരക്ഷാ സേനയുടെ ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പ് എന്നിവർ സംയുക്തമായാണ് പ്രദേശത്ത് തെരച്ചിൽ നടത്തുന്നത്. അതേസമയം, ഹെലികോപ്റ്ററിലുണ്ടായിരുന്നവരുടെ എണ്ണത്തിൽ കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |