SignIn
Kerala Kaumudi Online
Sunday, 26 April 2026 2.48 AM IST

'വിവാഹ വാർത്തകൾക്കിടെ പ്രതിശ്രുത വരന്റെ കെെപിടിച്ച് അനുഷ്ക ഷെട്ടി'; ആരാണെന്ന് സെെബർ ലോകം, വൻ ട്വിസ്റ്റ്

Increase Font Size Decrease Font Size Print Page
anushka-shetty

സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടിയ നടിയാണ് അനുഷ്ക ഷെട്ടി. അടുത്തിടെയായി അനുഷ്ക വിവാഹിതയാകുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനിടെ നടിയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ അനുഷ്ടകയുടെ കെെപിടിച്ച് നടക്കുന്ന ആളാണ് പ്രതിശ്രുത വരൻ എന്നാണ് പലരും പറയുന്നത്. വീഡിയോയിൽ ഒരു സ്റ്റേജിലേക്ക് ഒരാളുടെ കെെപിടിച്ച് അനുഷ്ക വരുന്നത് കാണാം. പിന്നാലെ വരനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് സെെബർ ലോകം. എന്നാൽ ഈ വീഡിയോ എട്ടുവർഷം മുൻപ് എടുത്താണെന്നതാണ് സത്യം.

2016ൽ ഹെെദരാബാദിൽ നടന്ന ഫാഷൻഷോയിൽ നിന്നുള്ള വീഡിയോയാണ് ഇത്. രഹസ്യമായി വിവാഹനിശ്ചയം കഴിഞ്ഞെന്നും അതാണ് ഈ വീഡിയോയെന്നുമാണ് സെെബർ ലോകത്തെ അവകാശവാദങ്ങൾ. എന്നാൽ ഈ പ്രചരണങ്ങളിൽ യാതൊരു വസ്തുതയുമില്ല. എട്ടുവർഷം മുൻപ് നടന്ന ഫാഷൻ ഷോയ്ക്കിടെ റാംപിൽ ഡിസെെനറിന് ഒപ്പം അനുഷ്ക നടക്കുന്ന വീഡിയോയാണ് വിവാഹനിശ്ചയം കഴിഞ്ഞെന്ന രീതിയിൽ ഇപ്പോൾ പ്രചരിക്കുന്നത്. നിലവിൽ വിവാഹത്തെക്കുറിച്ചോ നിശ്ചയത്തെക്കുറിച്ചോ യാതൊരു ഔദ്യോഗിക അറിയിപ്പും താരം പുറത്തുവിട്ടിട്ടില്ല. നേരത്തെയും പലതവണ താരം വിവാഹിതയാകുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

കഴിഞ്ഞദിവസം വിവാഹത്തെക്കുറിച്ചുള്ള പുതിയ വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് അനുഷ്ക ഷെട്ടി പ്രതികരിച്ചിരുന്നു. ഇത്തരം തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കരുതെന്നും നടിയുടെ ടീം അഭ്യർത്ഥിച്ചു. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് മാദ്ധ്യമപ്രവർത്തനത്തിന്റെ പരിധികൾ ലംഘിക്കുന്നതാണ്. ഔദ്യോഗിക സ്ഥിരീകരണത്തിന് കാത്തിരിക്കാതെ ഒരാളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് കാര്യങ്ങൾ വാർത്തയാക്കുന്നത് വ്യക്തിസ്വാതന്ത്ര്യ‌ത്തിലേക്കുള്ള കടന്നുകയറ്റമാണ്. മാദ്ധ്യമങ്ങൾ ഉത്തരവാദിത്വബോധത്തോടെ പെരുമാറണമെന്നും വ്യക്തിയുടെ സ്വകാര്യത സംബന്ധിച്ച കാര്യങ്ങൾ ദൈനംദിന തലക്കെട്ടുകളായി മാറ്റരുതെന്നും അവർ ആവശ്യപ്പെട്ടു.

TAGS: ANUSHKA, MARRIAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.