SignIn
Kerala Kaumudi Online
Friday, 24 April 2026 11.09 PM IST

മലയാളിയുടെ ആ മോശം ശീലം എത്ര സിസിടിവി ക്യാമറ സ്ഥാപിച്ചാലും മാറില്ല, പ്രശ്‌നം മുൻപുള്ളതിലും വഷളായി

Increase Font Size Decrease Font Size Print Page
cctv

കോന്നി: പഞ്ചായത്ത് ബസ്റ്റാൻഡിനു സമീപം മാലിന്യം നിക്ഷേപിക്കുന്നത് വർദ്ധിക്കുന്നു. പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന് സമീപത്താണ് രാത്രി കാലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത്. കെട്ടിടത്തിലെ ടോയ്‌ലെറ്റുകളിലെ വെള്ളത്തിനും ചോർച്ചയുണ്ട്. സമീപത്തു തന്നെയാണ് കെ.എസ്ആർ.ടി.സിയുടെ ഓപ്പറേറ്റിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്. മാലിന്യങ്ങൾ ഓടകളിൽ തള്ളി മഴവെള്ള ഒഴുക്കും തടസപ്പെടുന്നുണ്ട്. ടൗണിന്റെ ചലനങ്ങളെല്ലാം സി.സി.ടി.വി ക്യാമറയിൽ പതിയാൻ തുടങ്ങിയതോടെ പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതിനടക്കം നിയന്ത്രിക്കുവാൻ കഴിയുമെന്ന് കരുതിയെങ്കിലും ഇത് ഫലപ്രദമായി നടപ്പിലാവുന്നില്ല.


ക്യാമറ സ്ഥാപിച്ചത് ലക്ഷങ്ങൾ മുടക്കി


മാലിന്യ നിർമ്മാർജനത്തിന്റെ ഭാഗമായി പഞ്ചായത്ത് പദ്ധതിയിൽ 15 ലക്ഷം രൂപ വകയിരുത്തിയാണ് ടൗണിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ക്യാമറ സ്ഥാപിച്ചത്. ഇതിന്റെ മോണിറ്റർ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫീസ് മുറിയിൽ സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തനക്ഷമമായ ക്യാമറകളാണിത്. ചന്തയിലടക്കം ടൗണിന്റെ വിവിധ ഭാഗങ്ങളിൽ വൻതോതിലാണ് രാത്രിയിലും പുലർച്ചെയും മാലിന്യം തള്ളിയിരുന്നത്. കോന്നി സെൻട്രൽ ജംഗ്ഷനിൽ നാല് ഭാഗവും കവർ ചെയ്യുന്ന വിധം നാല് ക്യാമറകളാണ് പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ കെഎസ്ആർടിസി സ്റ്റേഷൻ ഭാഗം, ബസ് സ്റ്റാൻഡ്, ചന്ത, ടാക്സി സ്റ്റാൻഡ്, മയൂർ ഏല, പഞ്ചായത്ത് ഓഫീസ് ഭാഗം, പൊലീസ് സ്റ്റേഷൻ ഭാഗം, സഞ്ചായത്ത് കടവ് ഭാഗം തുടങ്ങിയ സ്ഥലങ്ങളെല്ലാം ക്യാമറ നിരീക്ഷണത്തിലാണ്.


............................................

24 മണിക്കൂറും ക്യാമറകൾ പ്രവർത്തനം

..........................................

പഞ്ചായത്ത് ബസ്റ്റാൻഡിന്റെ സമീപത്ത് മാലിന്യം തള്ളുന്നത് വർദ്ധിച്ചിട്ടുണ്ട്. ഇവിടെ ടോയ്‌ലെറ്റിലെ വെള്ളവും പൊട്ടി ഒലിക്കുകയാണ്. അടിയന്തരമായി നടപടിയെടുക്കണം.

എം .എ ബഷീർ

( പൊതുപ്രവർത്തകൻ )


സിസി.ടിവി സ്ഥാപിച്ചതിന് ചെലവ് 15 ലക്ഷം

.........................................................................


1. മാലിന്യ നിക്ഷേപം വർദ്ധിച്ചതോടെ തെരുവുനായ ശല്യവും രൂക്ഷം


2. പഞ്ചായത്ത് ബസ്റ്റാൻഡിന് സമീപം ദുർഗന്ധവും, കൊതുകുശല്യവും

TAGS: CAMERA, CCTV, PUBLIC PLACE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.