
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ 'ചൂടിനെ നമുക്ക് നേരിടാം' കാമ്പയിനുമായി ദുരന്തനിവാരണ അതോറിറ്റി.'വേനൽകാലത്ത് കുട്ടികൾക്കായുള്ള സുരക്ഷിത വഴികൾ' പോസ്റ്ററാണ് ഇതിലൊന്ന്. 'വെയിലത്ത് കളിക്കരുത്, സ്‌കൂൾ അസംബ്ലി ഒഴിവാക്കുക, അടച്ചിട്ട വാഹനങ്ങളിൽ കുട്ടികളെ ഇരുത്തരുത്, ബീച്ചിലെ കളികൾ ഒഴിവാക്കുക, കട്ടിയുള്ളതും ഇറുകിയതുമായ വസ്ത്രങ്ങൾ ഒഴിവാക്കുക എന്നിവയാണ് ചെയ്യാൻ'പാടില്ലാത്ത'കാര്യങ്ങൾ.
വീടിനകത്തെ കളികൾ പ്രോത്സാഹിപ്പിക്കുക, വെള്ളം കുടിക്കുന്നത് ഓർമ്മിപ്പിക്കാൻ വാട്ടർ ബെൽ അടിക്കുകക, തണുത്ത വെള്ളത്തിൽ കുളിക്കുക, ഫാൻ-എ.സി ഉപയോഗിക്കുക, കട്ടി കുറഞ്ഞ വസ്ത്രം ധരിക്കുക എന്നിവയും പട്ടികയിലുണ്ട
താപനില
ഇനിയും ഉയരും
താപനില ഉയരാനിടയുള്ള 12 ജില്ലകളിൽ ദുരന്തനിവരാണ അതോറിറ്റി മഞ്ഞ അലർട്ട് നൽകി. വ്യാഴാഴ്ച വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയരാനാണ് സാദ്ധ്യത. ഈ ജില്ലകളിലാണ് മഞ്ഞ അലർട്ട് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |