
തിരുവനന്തപുരം : പ്രമുഖ റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെ (ക്രെഡിറ്റ് റേറ്റിംഗ് ഇൻഫർമേഷൻ സർവീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) എ പ്ലസ് /സ്റ്റേബിൾ റേറ്റിംഗ് അഞ്ചാം തവണയും ടെക്‌നോപാർക്കിന് ലഭിച്ചു. സാമ്പത്തികവളർച്ചയും പുരോഗതിയും മികവും നിലനിർത്തുന്നതിനാണ് അംഗീകാരം. തുടർച്ചയായ രണ്ട് വർഷം ക്രിസിൽ എ സ്റ്റേബിൾ റേറ്റിംഗ് നിലനിർത്തിയതിനു ശേഷമാണ് 2021ൽ ആദ്യമായി എ പ്ലസ്/സ്റ്റേബിൾ റേറ്റിംഗ് ലഭിക്കുന്നത്. റേറ്റിംഗ് നേടാനായത് സുസ്ഥിരമായ സാമ്പത്തിക മാതൃകയും വളർച്ചയും അടിവരയിടുന്നതാണെന്ന് ടെക്‌നോപാർക്ക് സി.എഫ്.ഒ വിപിൻ കുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |