SignIn
Kerala Kaumudi Online
Tuesday, 21 April 2026 12.48 PM IST

ബസിൽ കൊണ്ടുവന്ന 62.5 ലക്ഷം പിടികൂടി

Increase Font Size Decrease Font Size Print Page
d

തൃശൂർ: ദേശീയപാതയിൽ പട്ടിക്കാടിനടുത്ത് മുടിക്കോട് വെച്ച് ബസ് യാത്രക്കാരനിൽ നിന്നും രേഖകളില്ലാത്ത 62.5 ലക്ഷം പിടികൂടി. ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള കർണ്ണാടക കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനായ കെ.ഉദയശങ്കർ (35) എന്നയാളിൽ നിന്നാണ് പണം പിടികൂടിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. സ്ഥലം വിറ്റുകിട്ടിയ പണമാണെന്നാണ് യുവാവ് മൊഴി നൽകിയത്. എന്നാൽ രേഖകൾ ഹാജരാക്കാനായില്ല. ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ