
കൊടുമൺ : മറ്റാരും ആശ്രയം ഇല്ലാത്ത വൃദ്ധർക്ക് ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുന്നതിൽ മുൻഗണന നൽകണമെന്ന് അങ്ങാടിക്കൽ തെക്ക് പ്രോഗ്രസീവ് ഗ്രന്ഥശാല ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സീനിയർ സിറ്റിസൺ ക്ലബ് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ക്ലബ് പ്രസിഡന്റ് എൻ.വിശ്വംഭരൻ അദ്ധ്യക്ഷനായിരുന്നു. ഗ്രന്ഥശാല പ്രസിഡന്റ് എൻ.സഹദേവൻ , സെക്രട്ടറി കെ.സോമൻ, എൻ.വിജയകുമാർ, കെ.ജി.രാജൻ, എൻ.സന്തോഷ്, അശോകൻ വരമ്പത്ത് എന്നിവർ സംസാരിച്ചു. ഷിബു രാമകൃഷ്ണൻ സ്വാഗതവും ബിന്ദുകൃഷ്ണ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
