SignIn
Kerala Kaumudi Online
Saturday, 28 March 2026 8.02 AM IST

അക്ഷരശ്ലോകവും കാവ്യകേളിയും പഠിക്കാം

Increase Font Size Decrease Font Size Print Page

• ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിൽ അവധിക്കാലത്ത് സൗജന്യക്ളാസ്

കൊച്ചി: വേനലവധിയിൽ വിദ്യാർത്ഥികൾക്കായി വ്യത്യസ്ത പരിശീലന ക്ളാസൊരുക്കി ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല. ഭാഷാസ്നേഹികൾക്ക് അക്ഷരശ്ളോകവും കാവ്യകേളിയും സൗജന്യമായി പഠിപ്പിക്കുന്ന പദ്ധതിയാണ് ഇക്കൊല്ലം ഗ്രന്ഥശാലയിൽ ഒരുക്കിയിരിക്കുന്നത്. കൃഷ്ണൻ കുറൂരിന്റെ നേതൃത്വത്തിലാണ് തുടർച്ചയായി രണ്ടാഴ്ച ക്ളാസ്.

പണ്ടുമുതൽക്കെ ഗൃഹസദസുകളിലും ഉത്സവവേളയിലുമൊക്കെ സംഘടിപ്പിക്കാറുള്ള സാഹിത്യമത്സരമാണ് അക്ഷരശ്ലോകവും കാവ്യകേളിയും. വാഴക്കുളം, ആലുവ മേഖലകളിൽ അക്ഷരശ്ലോക സദസുകളും മത്സരങ്ങളും ഇന്നും സജീവമാണ്.

ചങ്ങമ്പുഴ ജന്മദിനാഘോഷ വേളയിൽ ചങ്ങമ്പുഴ ലൈബ്രറിയും അക്ഷരശ്ലോക മത്സരം സംഘടിപ്പിക്കാറുണ്ട്. ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ പത്ത് വർഷമായി അക്ഷരശ്ളോക ക്ളാസ് നടക്കുന്നു. സ്കൂൾ കലോത്സവത്തിലെ മത്സര ഇനങ്ങളാണ് രണ്ടും. കലാ-സാഹിത്യ അഭിരുചിയുള്ള കുട്ടികൾക്ക് പ്രയോജനകരമാണ്.

അക്ഷരശ്ളോകം

• ആദ്യം ചൊല്ലുന്ന ശ്ലോകത്തിന്റെ മൂന്നാമത്തെ വരിയിലെ ആദ്യാക്ഷരം കൊണ്ട് അടുത്തയാൾ ശ്ലോകം ചൊല്ലുന്നത് അക്ഷര ശ്ലോകം.

• മലയാള കവിത ഭാഗങ്ങൾ അക്ഷരക്രമത്തിൽ ചൊല്ലുന്ന സാഹിത്യ വിനോദമാണ് കാവ്യകേളി.

റോപ്പ് സംഗീത യുഗത്തിൽ പഴമയുടെ സാഹിത്യപാരമ്പര്യം വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല.

വി.ഡി.ഷജിൽ

സെക്രട്ടറി

ഭാഷാസ്വാധീനവും ഓർമ്മശക്തിയും പൊതുവേദികളിൽ ആത്മവിശ്വാസത്തോടെ ഇടപെടാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതാണ് അക്ഷരശ്ളോകവും കാവ്യകേളിയും. ഇഷ്ടമായാൽ ജീവിതാന്ത്യം വരെ ആസ്വദിക്കാം.

കൃഷ്ണൻ കുറൂർ

അവധിക്കാല ക്ളാസുകൾ

ചിത്രരചന, ചെസ് ഇനങ്ങളിലും അവധിക്കാല ക്ലാസ് ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള വായ്പ്പാട്ട്, മൃദംഗം, തബല, ഗിറ്റാർ, പുല്ലാങ്കുഴൽ, ഓർഗൻ, ക്ളാസിക്കൽ നൃത്തം, ചെണ്ട, പെയിന്റിംഗ് ക്ളാസുകളിലും ചേരാം. വിവരങ്ങൾക്ക്: 0484-2343791, 8078156791

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.