SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.58 AM IST

എടയാർ തീപിടിത്തം: കമ്പനിയുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ച,​ മരിച്ചയാളുടെ കുടുംബത്തിന് അടിയന്തര സഹായമായി അഞ്ചു ലക്ഷം നൽകും

Increase Font Size Decrease Font Size Print Page
edayar

കൊച്ചി: എടയാറിലെ വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന ഓയിൽ കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ഓയിൽ കമ്പനിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക. സംഭവത്തേക്കുറിച്ചുള്ള പ്രാഥമികാന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായെന്നും കൂടുതൽ അന്വേഷണത്തിന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

സംഭവത്തേത്തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അടിയന്തരസഹായമായി അഞ്ച് ലക്ഷം രൂപ നൽകുന്നതിനും കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കുന്നതിനും ഭാര്യയ്ക്ക് സമ്മതമെങ്കിൽ തൊഴിൽ നൽകുന്നതിനും ഓയിൽ കമ്പനി മാനേജ്‌മെന്റിന് നിർദ്ദേശം നൽകിയതായി കളക്ടർ പറഞ്ഞു.

നിയമപ്രകാരമുള്ള ആനുകൂല്യങ്ങളും നഷ്ടപരിഹാരങ്ങളും കുടുംബത്തിന് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഭാവിയിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി 10 ദിവസത്തിനുള്ളിൽ ജില്ലയിലെ ഇത്തരത്തിലുള്ള സ്ഥാപനങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകൾ സംയുക്ത പരിശോധന നടത്തും. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും കമ്പനി പ്രതിനിധികളും പങ്കെടുത്തു.

TAGS: EDAYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.