
മലപ്പുറം: എസ്.ഡി.പി.ഐ മത്സരിക്കാത്ത 103 സീറ്റുകളിൽ ആർക്കാണ് പിന്തുണയെന്ന് ഇന്ന് പ്രഖ്യാപിച്ചേക്കും. ഇക്കാര്യം ചർച്ച ചെയ്യാൻ ഇന്നലെ മലപ്പുറത്ത് സംസ്ഥാന ഭാരവാഹികളുടെ യോഗം ചേർന്നു. ചിലയിടങ്ങളിൽ എൽ.ഡി.എഫിനെ പിന്തുണച്ചേക്കുമെന്നാണ് സൂചന. മങ്കടയിലെ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ പിൻവലിച്ചത് എൽ.ഡി.എഫ് സ്വതന്ത്രനെ സഹായിക്കാനാണെന്ന പ്രചാരണമുണ്ട്. വേങ്ങരയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെ.എം.ഷാജിക്കെതിരെ മത്സരിക്കുന്ന ഇടതുസ്വതന്ത്രൻ സബാഹ് കുണ്ടുപുഴക്കലിനെ കഴിഞ്ഞ തവണ എസ്.ഡി.പി.ഐ പിന്തുണച്ചിരുന്നു. മങ്കടയിലും വേങ്ങരയിലും സി.പി.എമ്മുമായി ഡീലെന്ന ആരോപണം യു.ഡി.എഫ് ഉയർത്തുന്നുണ്ട്. നേമത്ത് സി.പി.എം സ്ഥാനാർത്ഥി വി.ശിവൻകുട്ടിയെ പിന്തുണക്കുമെന്ന് എസ്.ഡി.പി.ഐ വ്യക്തമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |