
കൊച്ചി: ഹോട്ടലുകൾക്ക് അനുവദിച്ച എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം ഉടൻ ആരംഭിച്ചില്ലെങ്കിൽ ഏപ്രിൽ ഒന്നു മുതൽ ഗ്യാസ് കമ്പനികൾക്ക് മുന്നിൽ പ്രതിഷേധസമരം നടത്തുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ അറിയിച്ചു. ഹോട്ടൽ, റസ്റ്റോറന്റ് മേഖലകൾക്ക് എൽ.പി.ജി. വിഹിതം 66 ശതമാനമാക്കി ഉയർത്തിയെന്ന് വാർത്തകളുണ്ടെങ്കിലും ലഭിച്ചിട്ടില്ല. പകുതിയിലധികം ഹോട്ടലുകൾ അടഞ്ഞുകിടക്കുകയാണ്. വിതരണം ചെയ്യാൻ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഗ്യാസ് ഏജൻസി അധികൃതർ പറയുന്നത്. എൽ.പി.ജി വിതരണത്തിന് കമ്പനികൾ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |