
ആരോഗ്യസംരക്ഷണത്തിന് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നവരാണ് എല്ലാവരും. ഇതിന് പലരും അമിതമായി പണം ചെലവാക്കുന്നു. എന്നാൽ അടുക്കളയിലെ വെളിച്ചെണ്ണ കൊണ്ട് പല ആരോഗ്യപ്രശ്നങ്ങളും കുറയ്ക്കാൻ കഴിയും. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും ശരീരത്തിന് വിശ്രമം നൽകുന്നതിനും വെളിച്ചെണ്ണ വളരെ നല്ലതാണ്. പലപ്പോഴും ശരീരഭാരം നിയന്ത്രിക്കുന്നതിന് വേണ്ടിയും വെളിച്ചെണ്ണ ഉപയോഗിക്കുന്നു.
ശരീരത്തിന് ഉറക്കമില്ലായ്മ എന്നത് വളരെയധികം വെല്ലുവിളികൾ ഉയർത്തുന്ന ഒന്നാണ്. അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് വരെ തുടക്കമിടുന്നു. എന്നാൽ ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യകരമായ ആഴത്തിലുള്ള ഉറക്കം നൽകുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ.ശരിരത്തിലേക്ക് പോഷകങ്ങൾ ആഘിരണം ചെയ്യുന്നതിന് വേണ്ടി വെളിച്ചെണ്ണ സഹായിക്കുന്നു. ഇത് ദഹനാരോഗ്യം മികച്ചതാക്കുകയും കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. വെള്ളിച്ചെണ്ണ ആരോഗ്യപരമായി എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
രാത്രിയിൽ വെള്ളിച്ചെണ്ണ ഒരൽപം കവിളിൽ കൊള്ളുന്നതും കഴിക്കുന്നതും വളരെ നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ വെളിച്ചെണ്ണയിൽ കലോറിയും കൊഴുപ്പും കൂടുതലായതിനാൽ എപ്പോഴും വളരെ കുറച്ച് മാത്രമേ കഴിക്കാൻ പാടുള്ളൂ. അല്ലാത്തപക്ഷം അത് കൂടുതൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് വെളിച്ചെണ്ണ എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതിലുള്ള ഫാറ്റി ആസിഡുകളാണ് വരണ്ട ചർമ്മത്തിന് ഈർപ്പം നൽകുന്നത്. ഉറങ്ങുന്നതിന് മുൻപായി വളരെ ചുരുങ്ങിയ അളവിൽ വെളിച്ചെണ്ണ ദേഹത്ത് പുരട്ടുന്നത് ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
