
തിരുവനന്തപുരം: ഏപ്രിൽ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്.തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിലെ പൊതുപരിപാടിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.തിരുവല്ല,ആറന്മുള,ചെങ്ങന്നൂർ അടക്കമുളള പ്രധാന പത്ത് നിയമസഭാ മണ്ഡങ്ങളിൽ നിന്നുള്ള പ്രവർത്തകർ തിരുവല്ലയിലെ പൊതുപരിപാടിയിൽ പങ്കെടുക്കും.തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ ഏകദേശം മുപ്പതിനായിരം പേർ പങ്കെടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി അറിയിച്ചു.
തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമനവരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തിൽ തിരുവനന്തപുരം സെൻട്രൽ,നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്നതാണ് റോഡ് ഷോ.ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ പ്രചാരണത്തിനെത്തുന്നത്.കഴിഞ്ഞ ദിവസം പാലക്കാട് നടന്ന പൊതു പരിപാടിയിലും തൃശൂർ നഗരത്തിൽ നടന്ന റോഡ് ഷോയിലും പങ്കെടുത്താണ് അദ്ദേഹം മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |