
2026 ഏപ്രിൽ 4 - 1201 മീനം 21 ശനിയാഴ്ച . ( 37 നാഴിക 58 വിനാഴിക വരെ ചോതി നക്ഷത്രം ശേഷം വിശാഖം നക്ഷത്രം) [ ദ്വതീയ തിഥി 9 നാഴിക 23 വിനാഴിക വരെ ]
( രാഹുകാലം 9 മണി മുതൽ 10.30 മണി വരെ )
അശ്വതി: അപകീര്‍ത്തിപ്പെടുത്താന്‍ മറ്റുള്ളവര്‍ ശ്രമിക്കും , സൂക്ഷിക്കുക, പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും, കുടുംബസുഖം, വസ്ത്രാഭരണാദി നേട്ടം.
ഭരണി: നിദ്രാഭംഗം, ബന്ധുജനങ്ങളുമായി കലഹം, ആരോഗ്യപരമായ പ്രയാസങ്ങള്‍ നേരിടേണ്ടി വരും,ഈശ്വരാധീനം കുറയും.
കാര്‍ത്തിക: പ്രണയത്തിനു കുടുംബത്തില്‍ നിന്നും അനുകൂലമായ നിലപാട്, എഴുത്തുകുത്തുകള്‍ അനുകൂലമാകും, രോഗശാന്തി, യാത്രാഗുണം.
രോഹിണി: കലാരംഗത്ത് വിജയം, വിദേശത്ത് ജോലിചെയ്യുന്നവര്‍ക്ക് ഗുണകരമായ സമയം, ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം, ഭാഗ്യവര്‍ദ്ധന.
മകയിരം: സുഖപ്രദമായ കുടുംബജീവിതം, സുഹൃത്തുക്കളെ കൊണ്ട് സഹായം, മനസ്സാക്ഷിക്ക് അനുസരിച്ച് പെരുമാറും, സ്ത്രീകള്‍ക്ക് നല്ലസമയം, സ്വദേശത്ത് തിരിച്ചെത്തും.
തിരുവാതിര: മാനസിക നിലയില്‍ ശാന്തത, ആപത്തുകള്‍ മാറും, ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും, ഈശ്വരാരാധന നടത്തും, അംഗീകാരവും ആദരവും ഉണ്ടാകും.
പുണര്‍തം: ആത്മവിശ്വാസം കൂടും, തൊഴിലില്‍ മേന്മകള്‍, ആരോഗ്യസ്ഥിതി മെച്ചപ്പെടും, ജീവിതത്തില്‍ മുന്നേറണമെന്നു മോഹം ജനിക്കും, വിദ്യാവിജയം.
പൂയം: വിശേഷ വസ്തുക്കള്‍ ലഭിക്കും, വിദ്യാപരമായി അനുകൂല സാഹചര്യം, ആഡംബര വസ്തുക്കള്‍ ശേഖരിക്കും, മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും.
ആയില്യം: മധുരമായി സംസാരിക്കുന്നത് കൊണ്ട് അധികാരികള്‍ സൗമ്യമായ രീതിയില്‍ ഇടപെടും, ജീവിതം സുഖകരമായിരിക്കും,എതിര്‍പ്പുകളെ അതിജീവിക്കും.
മകം: ഇഷ്ട ഭക്ഷണം ആസ്വദിക്കുവാന്‍ ഇട വരും , നിദ്രാസുഖം,എല്ലാവരെയും ആകര്‍ഷിക്കും , മറ്റുള്ളവരെ സഹായിക്കും, എല്ലാവരോടും നീതി പുലര്‍ത്തും.
പൂരം: സാമ്പത്തിക പുരോഗതി,ദൈവാധീനം, ബുദ്ധിപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യും, ധനനേട്ടം,കുടുംബ സമാധാനം, മറ്റുള്ളവരെ സഹായിക്കും.
ഉത്രം: ദാമ്പത്യ സുഖം, സ്ത്രീകള്‍ മൂലം നേട്ടം, നല്ല ആരോഗ്യം, ഇഷ്ടഭക്ഷണ ലഭ്യത, ദാമ്പത്യസുഖം, തര്‍ക്കങ്ങള്‍ക്ക് പരിഹാരമാകും, വാഹനലാഭം, ബിസിനസ്സില്‍ പുരോഗതി.
അത്തം: പൂര്‍വ്വിക സ്വത്ത് ലഭിക്കും, സ്വാര്‍ത്ഥത ഒഴിവാക്കുക, ധനലാഭം, പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.
ചിത്തിര: ഭൂമിലാഭം, കുടുംബത്തില്‍ ഓഹരി പങ്കുവയ്ക്കുന്നതിനെ കുറിച്ച് അഭിപ്രായ ഭിന്നത, ആവേശപൂര്‍വ്വം ജോലികള്‍ ചെയ്തു തീര്‍ക്കും, ആരോഗ്യ സംരക്ഷണത്തില്‍ അതീവജാഗ്രത.
ചോതി: വ്യവഹാരനഷ്ടം, ശത്രുഭയം, സഹോദര സ്ഥാനീയരുമായി കലഹം ഉണ്ടാകാന്‍ ഉള്ള സാദ്ധ്യത, വരവിനേക്കാള്‍ ചെലവ് അധികരിച്ച് നില്‍ക്കും.
വിശാഖം: വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും , മറ്റുള്ളവരുടെ വാഗ്ദാനങ്ങള്‍ വിശ്വസിക്കരുത്, അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, അനാവശ്യമായ ദുര്‍വാശി ഒഴിവാക്കുക.
അനിഴം: രോഗശാന്തി, കലഹം പരിഹരിക്കാന്‍ സാധിക്കും, വൃഥാപവാദങ്ങളില്‍ നിന്നും മോചനം, അദ്ധ്യാപകര്‍ക്ക് അനുകൂല സമയം, വേഷഭൂഷാദികളില്‍ താല്‍പ്പര്യം.
കേട്ട: കര്‍മ്മങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കും, വിശകലനബുദ്ധി, ഗുരുഭക്തിയും വിനയശീലവും, ധനനേട്ടം, ബസിനസ്സില്‍ ധനവര്‍ദ്ധനവ്, ഇഷ്ട മംഗല്ല്യയോഗം.
മൂലം: വിദൂരവാസം,പൊതുരംഗത്ത് നേട്ടം, കുടുംബത്തിലുണ്ടായിരുന്ന അസ്വസ്ഥതകള്‍ക്ക് ശമനം, സ്ത്രീകള്‍ വഴി ഗുണാനുഭവങ്ങള്‍, അകന്നു നിന്നവര്‍ അനുകൂലികളാകും.
പൂരാടം: ധനാഢ്യനായ സുഹൃത്തിനെ ലഭിക്കും, കീര്‍ത്തി ലഭിക്കും, വ്യാപാര ലാഭം, വിദ്യാവിജയം, വാഹനസുഖം, മുടങ്ങിക്കിടന്നിരുന്ന പ്രണയം പുനരാരംഭിക്കും.
ഉത്രാടം: വാഹനഭാഗ്യം,ഭാര്യാഗുണം,ധനലഭ്യത, കുടുംബപരമായി സ്വസ്ഥതയുംസമാധാനവും, ശത്രു ഭയം മാറിക്കിട്ടും, പുതിയ അവസരങ്ങള്‍, പലതരത്തില്‍ ധന നേട്ടം.
തിരുവോണം: കര്‍മ്മ രംഗത്ത് നേട്ടം, ദൈവാനുകൂല്ല്യം, വാഗ്ദാനങ്ങള്‍ പാലിക്കപ്പെടും, യാത്രയില്‍ ഗുണാനുഭങ്ങള്‍, മുതിര്‍ന്നവരെ കൊണ്ട് സഹായവും ധനപ്രാപ്തിയും,യാത്രാവിജയം.
അവിട്ടം: കേസുകളില്‍ നിന്നും രക്ഷ, വ്യവഹാര വിജയം, കര്‍മ്മപുഷ്ടി, കുടുബാഗംങ്ങള്‍ തമ്മില്‍ ചേര്‍ച്ചയുണ്ടാകും, പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും.
ചതയം: പ്രശസ്തി, പണമിടപാടുകളില്‍ നേട്ടം, പാര്‍ട്ണര്‍ഷിപ്പ് ബിസിനസ്സുകളിലൂടെ നേട്ടം, കര്‍മ്മരംഗത്തും വ്യക്തിബന്ധത്തിലും കെട്ടുറപ്പ് വര്‍ദ്ധിക്കും, ആഗ്രഹങ്ങള്‍ സഫലമാകും.
പൂരുരുട്ടാതി: അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവാകും,കര്‍ക്കശമായ തീരുമാനങ്ങള്‍ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും,അശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കേണ്ടി വരും.
ഉത്തൃട്ടാതി: സന്താനസുഖം, സൗന്ദര്യ ബോധം വര്‍ദ്ധിക്കും പരിശ്രമ ശീലം കൂടുതല്‍ ആയിരിക്കും,മറ്റുള്ളവരെ വശ്യമായി സംസാരിച്ചു കീഴ്‌പ്പെടുത്താന്‍ സാധിക്കും.
രേവതി: ജാമ്യം നില്‍ക്കുന്നത് ഒഴിവാക്കുക,പരാജയ ഭീതി, പ്രവര്‍ത്തികള്‍ക്ക് അംഗീകാരം കിട്ടില്ല, സ്ത്രീ വിഷയങ്ങളില്‍ പെട്ട് കലഹം, പലവിധ കുഴപ്പങ്ങളില്‍ അകപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |