SignIn
Kerala Kaumudi Online
Tuesday, 21 April 2026 11.51 AM IST

വയനാട് പുനരധിവാസം:  കോൺഗ്രസ് പിരിച്ച 5.38 കോടിയും ചെലവിട്ടത് ഭൂമിക്ക്

Increase Font Size Decrease Font Size Print Page
a

കണ്ണൂർ: വിവാദങ്ങൾക്കിടെ, വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് സമാഹരിച്ച ഫണ്ടിന്റെ കണക്കുകൾ പുറത്തുവിട്ടു.കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫിന്റെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലൂടെ ആകെ 5,38,21,632 രൂപ ലഭിച്ചു. ഇതിൽ യൂത്ത് കോൺഗ്രസ് 1,05,00,000 രൂപ പ്രത്യേകമായി സംഭാവന ചെയ്തു. ഫണ്ട് ശേഖരണത്തിനായുള്ള ആപ്പ് നിർമാണത്തിന് 9,30,000 രൂപ ചെലവായി.
ഭവന നിർമാണത്തിനായി 5 ഏക്കർ 42.5 സെന്റ് ഭൂമി ഏറ്റെടുത്തു. ആദ്യ ഘട്ടത്തിൽ 3 ഏക്കർ 24.5 സെന്റ് ഭൂമി 3,68,36,388 രൂപയ്ക്ക് വാങ്ങി. രണ്ടാംഘട്ടത്തിൽ 2.18 ഏക്കർ ഭൂമി 2,50,30,272 രൂപ നൽകി ഏറ്റെടുത്തു. ഭൂമി ഏറ്റെടുക്കലിന് മാത്രം ആകെ 6,18,66,660 രൂപ ചെലവായി.പിരിഞ്ഞ തുകയേക്കാൾ ഭൂമി വിലയ്ക്ക് ചെലവ് കൂടിയതിനാൽ കെ.പി.സി.സിയുടെ തനത് ഫണ്ടിൽനിന്ന് 97,51,212 രൂപ അധികം ചെലവിടേണ്ടി വന്നു. ഇതുവരെ 6,27,96,597 രൂപ ചെലവായി. ഫണ്ടിൽ ശേഷിക്കുന്നത് 7,76,247 രൂപ മാത്രമാണ്.

വീട് നിർമ്മാണം

പാർട്ടി ഫണ്ടിൽനിന്ന്
രജിസ്‌ട്രേഷൻ, സർവേ തുടങ്ങിയ നടപടിക്രമങ്ങൾക്കായി 73,90,985 രൂപ കൂടി ആവശ്യമുണ്ട്. ഈ തുക പാർട്ടി ഫണ്ടിൽ നിന്ന് കണ്ടെത്തും. ഇനി ബാഹ്യ ഫണ്ട്

ശേഖരണമില്ല. നൂറ് വീടുകൾ നിർമിക്കുമെന്ന വാഗ്ദാനം എ.ഐ.സി.സി. കെ.പി.സി.സി ഫണ്ടുകൾ ഉപയോഗിച്ച് പൂർത്തിയാക്കും. എല്ലാ ഇടപാടുകളും ബാങ്ക് അക്കൗണ്ട് വഴി നടത്തിയതാണ്. ആർക്കും ഓഡിറ്റ് ചെയ്യാൻ തടസ്സമില്ല.ഫെബ്രുവരിയിൽ മേപ്പാടി കുന്നമ്പറ്റയിൽ രാഹുൽ ഗാന്ധി തറക്കല്ലിട്ട ഭൂമിയടക്കം കോൺഗ്രസ് ഏറ്റെടുത്ത സ്ഥലത്ത് ഡി.വൈ.എഫ്.ഐ അനധികൃതമായി കുടിൽ കെട്ടാൻ ശ്രമിച്ചു.ഫണ്ട് തിരഞ്ഞെടുപ്പ് പ്രചാരണ ആവശ്യങ്ങൾക്ക് വഴിതിരിച്ചു വിട്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന്

സണ്ണി ജോസഫ് പറഞ്ഞു.

TAGS: WAYNAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.