SignIn
Kerala Kaumudi Online
Tuesday, 21 April 2026 1.40 PM IST

കേരളത്തിൽ വരും 335 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ

Increase Font Size Decrease Font Size Print Page
dd

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം ഇ-ഡ്രൈവ് പദ്ധതിയിലൂടെ സംസ്ഥാനത്ത് 335 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളൊരുക്കും. 209 സ്ഥലങ്ങളിലാണ് ഇവ ഒരുക്കുന്നത്. ഇതിനുള്ള കേന്ദ്രാനുമതി നോഡൽ ഏജൻസിയായ കെ.എസ്.ഇ.ബിക്ക് ലഭിച്ചു. 63.12 കോടിയുടെ ഗ്രാന്റിനും അനുമതിയായി.
കെ.എസ്.ഇ.ബിയുടെ 63 ഫാസ്റ്റ് ചാർജിംഗ് കേന്ദ്രങ്ങളടക്കം പി.എം ഇ-ഡ്രൈവിന്റെ ഭാഗമായി നവീകരിക്കും. നിലവിൽ എല്ലാ ഇ.വികളും കെ.എസ്.ഇ.ബിയുടെ സ്റ്റേഷനുകളിൽ ചാർജ് ചെയ്യാനാവില്ല. ഈ പ്രതിസന്ധിയും നവീകരണത്തോടെ ഇല്ലാതാകും. കെൽട്രോൺ, വി.എസ്.എസ്.സി, ബി.എസ്.എൻ.എൽ, കെ.എസ്.ആർ.ടി.സി, കെ.ടി.ഡി.സി തുടങ്ങിയ സ്ഥാപനങ്ങളിലും ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങും. ട്രക്കുകളും ബസുകളും ചാർജ് ചെയ്യാൻ ശേഷിയുള്ള സ്റ്റേഷനുകളാവും ഒരുക്കുക. ബസുകളടക്കം ഇലക്ട്രിക് വാഹനങ്ങൾ വർദ്ധിക്കാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടാണിത്.

സംസ്ഥാനത്ത് ഇ.വികളുടെ ഡിമാൻഡ് ഒരോവർഷവും വർദ്ധിക്കുകയാണ്. സ്‌കൂട്ടറുകളാണ് കൂടുതൽ വിൽക്കുന്നത്. കൂടുതൽ കാർ നിർമ്മാതാക്കൾ ഇ.വി ഉത്പാദനം കൂട്ടുന്നതോടെ വില്പനയും വർദ്ധിക്കാനാണ് സാദ്ധ്യത.

ചെലവ് 50 ലക്ഷം രൂപ

 ചാർജിംഗ് സ്റ്റേഷൻ സജ്ജമാക്കാൻ ചെലവ്- 50 ലക്ഷം രൂപ

 പൊതു-സ്വകാര്യ മേഖലകളിലെ ചാർജിംഗ് സ്റ്റേഷൻ- 800

 ഫാസ്റ്റ് ചാർജില്ലാത്ത കെ.എസ്.ഇ.ബി പോയിന്റുകൾ- 1169

 2025ൽ രജിസ്റ്റർ ചെയ്ത ഇ.വികൾ- 1,06,993
 2024ൽ- 83,268
 2023ൽ- 75,812

TAGS: FAST CHARGING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.