SignIn
Kerala Kaumudi Online
Tuesday, 21 April 2026 12.53 PM IST

ഡിജിറ്റൽ റീസർവേ അഴിമതി: അന്വേഷണ റിപ്പോർട്ടിലെ നടപടി അറിയിക്കണം

Increase Font Size Decrease Font Size Print Page
h

കൊച്ചി: ഡിജിറ്റൽ റീസർവേ ഉപകരണങ്ങൾ വാങ്ങിയതിലെ അഴിമതി അന്വേഷണ റിപ്പോർട്ടിൽ എന്ത് നടപടി സ്വീകരിച്ചെന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി മൂന്നാഴ്ചയ്‌ക്കകം അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഒല്ലൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാജി കോടങ്കണ്ടത്തിന്റെ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കോടികളുടെ ക്രമക്കേട് ആരോപിക്കുന്ന പരാതിയിൽ വിജിലൻസ് വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ഇക്കാര്യത്തിൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നടപടി പ്രഥമ ദൃഷ്ട്യാ കാണുന്നില്ലെന്ന് കോടതി പറഞ്ഞു.

ഡിജിറ്റൽ റീസർവേ ഉപകരണങ്ങൾ വാങ്ങിയതിലെ കരാർ, ഉപകരണങ്ങളുടെ പ്രവർത്തനം തുടങ്ങിയവ പരിശോധിക്കാൻ സാങ്കേതിക വിദഗ്ദ്ധരും ഉദ്യോഗസ്ഥരുമടങ്ങിയ പ്രത്യേക സംഘം രൂപീകരിക്കണമെന്ന് വിജിലൻസ് റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. ഇത് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് നടപടിക്കായി കൈമാറിയത് 2024 ആഗസ്റ്റ് 12 നാണ്. റവന്യു സെക്രട്ടറി നൽകുന്ന സത്യവാങ്മൂലത്തിന് സമഗ്രമായ മറുപടി ഹർജിക്കാരൻ നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഹർജി മേയ് 21ന് പരിഗണിക്കും.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ