അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. ഏറത്ത് ചാമക്കാല വീട്ടിൽ തമ്പി ( 63 )നെയാണ് മൂന്നര വർഷവും 25,000 രൂപ പിഴയും വിധിച്ചത്. 2025 മാർച്ച് 9 നായിരുന്നു കേസിനാസ്പദമായ സംഭവം. അമ്മയുടെ സഹോദരിക്കൊപ്പം കല്യാണ റിസപ്ഷന് പോയി തിരികെ വീട്ടിലേക്ക് കൊണ്ടുവിടാനായി വന്ന പ്രതി പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. മുൻ ഏനാത്ത് പൊലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന ആർ.ശ്രീകുമാറാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്കൂട്ടർ അഡ്വ.സ്മിത ജോൺ പി. ഹാജരായി. പിഴത്തുക അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |