SignIn
Kerala Kaumudi Online
Wednesday, 08 April 2026 10.21 PM IST

'വിഷയം കുഴൽനാടൻ സഭയിൽ ഉന്നയിക്കാത്തതെന്ത്?', നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി

Increase Font Size Decrease Font Size Print Page
krishnankutty

പാലക്കാട്: 2018ലെ പ്രളയം മനുഷ്യനിർമ്മിതമെന്ന മാത്യു കുഴൽനാടന്റെ ആരോപണങ്ങളെ തള്ളി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി . മാത്യു കുഴൽനാടൻ വിഷയം നിയമസഭയിൽ നേരത്തെ ഉന്നയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു. തോട്ടപ്പള്ളി സ്‌പിൽവെയിലെ ഷട്ടറുകൾ നേരത്തെതന്നെ തുറന്നിട്ടുണ്ടെന്നും ആരോപണത്തിൽ നിയമനടപടിയുമായി മുന്നോട്ട്‌പോകുമെന്നും കൃഷ്ണൻകുട്ടി വ്യക്തമാക്കി.

ഒരു നനഞ്ഞ ബോംബ് അവസാനദിവസം യുഡിഎഫ് തനിക്കെതിരെ എറിഞ്ഞിരിക്കുകയാണെന്ന് ആരോപണത്തിൽ മാത്യു ടി തോമസും പ്രതികരിച്ചു. ' 2018ലെ സംഭവം ആസ്പദമാക്കി 2026ൽ ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശപരമാണ്. ഇത് കാണിക്കുന്നത് യുഡിഎഫിന്റെ വിഷയദാരിദ്രമാണ്. വിഷയത്തിൽ അന്ന് യുഡിഎഫ് കോടതിയിൽ പോയി. സാങ്കേതിക കാര്യങ്ങളടക്കം പരിഗണിച്ച കോടതി ഹർജിക്കാരോട് തങ്ങളുടെ ഹർജി പിൻവലിക്കാൻ ആവശ്യപ്പെട്ടു. അവർ പിൻവലിക്കാത്തതുകൊണ്ട് ഹർജി തള്ളിപ്പോയി. സത്യത്തെ അവർ ഭയക്കുന്നു. ഒരു കമ്പനിക്ക് കരിമണൽ ഖനനത്തിന് വേണ്ടിയാണ് എന്നാണ് യുഡിഎഫ് ആരോപണം. എന്നാൽ ഖനനത്തിന് അനുമതി നൽകുന്നത് വ്യവസായ വകുപ്പാണ്. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ഒരിടത്തും കരാറിൽ ഏർപ്പെട്ടിട്ടില്ല എന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.' മാത്യു ടി തോമസ് വീഡിയോ സന്ദേശത്തിൽ മറുപടി നൽകി.

തോട്ടപ്പള്ളി സ്‌പിൽവെ 2018ൽ തുറക്കാതിരുന്നത് സ്വകാര്യ കൺസ്‌ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണെന്നും പ്രളയം മനുഷ്യനിർമ്മിതമാണെന്നും മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ ഇന്നും ആരോപിച്ചിരുന്നു. മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ ഫോൺസംഭാഷണത്തിലെ ശബ്‌ദരേഖയാണെന്ന് വ്യക്തമാക്കിയാണ് കഴിഞ്ഞദിവസം കുഴൽനാടൻ ആരോപണം ഉന്നയിച്ചത്. ജലവിഭവ വകുപ്പിന് തെറ്റുപറ്റിയെന്നും തോട്ടപ്പള്ളി സ്‌പിൽവെയിൽ അടിഞ്ഞുകൂടിയ കരിമണലെടുക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും ഇന്നും അദ്ദേഹം ആരോപിച്ചു. ഇതിന് മറുപടിയാണ് മന്ത്രി കൃഷ്‌ണൻകുട്ടിയും അന്ന് മന്ത്രിയായിരുന്ന മാത്യു ടി തോമസും നൽകിയത്.

TAGS: K KRISHNAN KUTTY, MATHEW T THOMAS, MATHEW KUZALNDAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.