SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.57 PM IST

വൻ ശമ്പളം, ജോലി നോട്ട് അച്ചടിക്കൽ; 18 വയസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം

Increase Font Size Decrease Font Size Print Page
career

നോട്ട് അച്ചടിക്കുന്ന സ്ഥാപനമായ നാസിക് കറൻസി നോട്ട് പ്രസിൽ വിവിധ തസ്‌തികകളിലായി 534 ഒഴിവുകൾ പ്രഖ്യാപിച്ചു. ജൂനിയർ ടെക്‌നീഷ്യൻ, സൂപ്പർവൈസർ തുടങ്ങിയ തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കുള്ള സുവർണാവസരമാണിത്. അടുത്ത ആഴ്‌ച മുതൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ഓരോ തസ്‌തികയ്‌ക്കും വ്യത്യസ്‌‌തമായ വിദ്യാഭ്യാസ യോഗ്യതകളാണ്. ജൂനിയർ ടെക്‌നീഷ്യന് ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. എൻസിവിടി അംഗീകാരനുള്ള സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്. എഞ്ചിനീയറിംഗ് ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്കാണ് സൂപ്പർവൈസർ തസ്തികയിലേക്ക് അവസരം. 18 വയസാണ് ഏറ്റവും കുറഞ്ഞ പ്രായപരിധി. തസ്‌തികകൾ അനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ മാറ്റമുണ്ടാകും. പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗക്കാർക്ക് നിയമപ്രകാരമുള്ള ഇളവ് ലഭിക്കും.

നാസിക് കറൻസി നോട്ട് പ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഈ മാസം പകുതി മുതൽ മേയ് 19 വരെയാണ് അപേക്ഷിക്കാൻ കഴിയുക. ഓൺലൈൻ പരീക്ഷയുടെയും സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. പരീക്ഷാ തീയതി വെബ്‌സൈറ്റിലൂടെ അറിയിക്കും.

കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള മികച്ച ശമ്പള പാക്കേജാണ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കുക. ആകർഷകമായ ശമ്പളവും മറ്റ് അലവൻസുകളും ലഭിക്കും. സ്ഥിരജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള സുവർണാവസരമാണിത്. വെബ്‌സൈറ്റിലെ നിർദേശങ്ങൾ കൃത്യമായി വായിച്ചശേഷം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

TAGS: CAREER, CAREER, JOB, HIGH SALARY JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.