കൊച്ചി: തിരുവനന്തപുരം കിളിമാനൂർ സ്വദേശി ജയ് ജയകുമാറിന്റെ (35) ഹൃദയം മലപ്പുറം മൂക്കുതല സ്വദേശിയായ 14കാരിയിൽ മിടിച്ചു തുടങ്ങി. ഇന്നലെ പുലർച്ചെ നാലിനാണ് ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. അരുൺ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ഹൃദയം എടുക്കാനായി തിരുവനന്തപുരത്തേക്ക് തിരിച്ചത്. സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിൽ ഉച്ചയ്‌ക്ക് 1.45ന് ഹൃദയവുമായി പുറപ്പെട്ട സംഘം 2.40ഓടെ കൊച്ചി ഗ്രാന്റ് ഹയാത്തിലെത്തി.
പൊലീസ് ഒരുക്കിയ ഗ്രീൻ കോറിഡോറിലൂടെ നാല് മിനിറ്റ് കൊണ്ട് ലിസി ആശുപത്രിയിലെത്തിച്ചു. ഉടൻ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ ആരംഭിച്ചു. വൈകിട്ട് 5.30 ഓടെ പുതിയ ശരീരത്തിൽ ഹൃദയം സ്പന്ദിച്ചു തുടങ്ങി.
ലിസി ആശുപത്രിയിലെ 32-ാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |