
കൊച്ചി:വിരമിക്കുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ബാബുവിന് ഫുൾ കോർട്ട് റഫറൻസോടെ യാത്രഅയപ്പ് നൽകി.ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ,അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണകുറുപ്പ്,അഡി.സോളിസിറ്റർ ജനറൽ പി.ശ്രീകുമാർ,ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് പീയൂസ് എ.കൊറ്റം എന്നിവർ സംസാരിച്ചു.ജസ്റ്റിസ് ബാബു മറുപടി പറഞ്ഞു.വേനലവധിക്കിടെ മേയ് എട്ടിനാണ് ജസ്റ്റിസ് കെ.ബാബു വിരമിക്കുന്നത്.കൊല്ലം തേവന്നൂർ സ്വദേശിയായ അദ്ദേഹം 2021ലാണ് ഹൈക്കോടതി അഡിഷണൽ ജഡ്ജിയായി നിയമിതനായത്.2022ൽ സ്ഥിരം ജഡ്‌ജിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |