
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ട യുവാവ് ബീഹാറിലെ ബക്‌സർ ജില്ലയിൽ അറസ്റ്റിലായി. പ്രധാനമന്ത്രിയെ വധിക്കാൻ സഹായകമായ വിവരങ്ങൾ നൽകുന്നതിന് പകരമായി പണം ആവശ്യപ്പെട്ട് ഇയാൾ അമേരിക്കൻ ചാര ഏജൻസി സി.ഐ.എയ്ക്ക് സന്ദേശമയച്ചിരുന്നു.
ബക്‌സർ ജില്ലയിലെ ദുമ്രോൺ സബ് ഡിവിഷനിലെ സിമ്രി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ആശ പരാരി ഗ്രാമത്തിൽ നിന്നാണ് സൈബർ കഫേ സെന്റർ നടത്തുന്ന അമൻ കുമാർ അറസ്റ്റിലായത്. ഇയാൾ ഡൽഹി ഓഫീസിൽ നിന്ന് പ്രധാനമന്ത്രിയുടെ യാത്രാവിവരങ്ങൾ തേടിയതായി പൊലീസ് പറഞ്ഞു. ആ വിവരങ്ങൾ വച്ച് സി.ഐ.എയുടെ വെബ്സൈറ്റിൽ സന്ദേശമയയ്‌ക്കുകയായിരുന്നു.
അമന്റെ വസതികളിൽ നടത്തിയ റെയ്ഡിൽ ലാപ്‌ടോപ്പും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.
ഇയാളെ രഹസ്യ സ്ഥലത്ത് ചോദ്യം ചെയ്തുവരികയാണ്.
കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലെ കംപ്യൂട്ടറുകൾ ഹാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിന് 2022ൽ അമൻ അറസ്റ്റിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |