
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91-9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.
2026 ഏപ്രിൽ 12 - 1201 മീനം 29 ഞായറാഴ്ച . ( 22 നാഴിക 16 വിനാഴിക വരെ തിരുവോണം നക്ഷത്രം ശേഷം അവിട്ടം നക്ഷത്രം) [ നവമി തിഥി 48 നാഴിക 23 വിനാഴിക വരെ ] ( രാഹുകാലം 4.30 മണി മുതൽ 6 മണി വരെ )
അശ്വതി: ഏത് കാര്യത്തിലും വളരെ ശ്രദ്ധയും സൂക്ഷ്മതയും നിർബന്ധമായി പുലർത്തണം, കള്ളന്മാരെക്കൊണ്ട് നാശനഷ്ടങ്ങൾക്ക് സാദ്ധ്യതയുണ്ട്, സാമ്പത്തിക ബാധ്യതകൾ കൂടുന്നതിന് യോഗമുണ്ട്, അയൽക്കാരുമായി കലഹങ്ങൾക്ക് സാദ്ധ്യതയുണ്ട്.
ഭരണി: സര്‍ക്കാര്‍ ജോലിയിൽ ഉള്ളവർക്ക് പലവിധ പ്രതിസന്ധികൾ നേരിടേണ്ടി വരും, ശത്രുക്കളിൽ നിന്നും പ്രതികൂല നീക്കങ്ങൾ ഉണ്ടായേക്കും, അപകടങ്ങൾക്കും സാദ്ധ്യതയുണ്ട് അതിനാൽ നല്ല ശ്രദ്ധ വേണം, മേലുദ്യോഗസ്ഥരിൽ നിന്ന് തിരിച്ചടികൾ ഉണ്ടായേക്കും സൂക്ഷിക്കുക.
കാര്‍ത്തിക: ആര്‍ഭാട വസ്തുക്കളോട് താൽപര്യം വര്‍ദ്ധിക്കും, ചിലവ് വര്‍ദ്ധിക്കാതെ ശ്രദ്ധിക്കണം, നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായ അവസ്ഥ പ്രതീക്ഷിക്കാം, സുഹൃത്തുക്കളിൽ നിന്നും മികച്ച സഹകരണം പ്രതീക്ഷിക്കാം.
രോഹിണി: യാത്രകളിലൂടെ ലാഭങ്ങളുണ്ടാകും, വ്യവസായം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്, ഔദ്യോഗിക മേഖലയിൽ ഉള്ള അനിശ്ചിത അവസ്ഥകൾ നീങ്ങും, വിദ്യാഭ്യാസപരമായും തൊഴില്‍പരമായും നേട്ടങ്ങൾ കൈവരിക്കും.
മകയിരം: കൂട്ടുകച്ചവടത്തിൽ ഉയര്‍ച്ച കാണുന്നു. തൊഴിലന്വേഷകർക്ക് അനുകൂല ഫലം, ബന്ധുജന സഹായം വഴി പെട്ടെന്നുള്ള കാര്യസാധ്യം ഉണ്ടാകും, വിവാഹ ആലോചകൾ തീരുമാനത്തിൽ എത്തും, വരുമാനം കൂടുകയും ചിലവ് കുറയുന്നതിനും സാദ്ധ്യതയുണ്ട്.
തിരുവാതിര: കരാര്‍ തൊഴിലിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകും, ജീവിത പങ്കാളിക്ക് ജോലി ലഭിക്കാൻ ഇടയുണ്ട്, അന്യനാട്ടിൽ ജീവിക്കുന്ന ബന്ധുക്കളിൽ നിന്നും ധനസഹായത്തിന് സാദ്ധ്യതയുണ്ട്, കുടുംബതർക്കങ്ങൾ തീര്‍പ്പാക്കുന്നതിൽ ഇടപെടലുകൾ നടത്തും.
പുണര്‍തം: ഏറ്റെടുത്ത ജോലികൾ പൂര്‍ത്തീകരിക്കാനാകും, സന്താനങ്ങൾ വഴി നേട്ടങ്ങൾ, നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും, ഉദ്യോഗത്തിലുള്ള അനിഷ്ടാവസ്ഥകൾ പരിഹരിക്കും, അവിവാഹിതർക്ക് ജീവിത പങ്കാളിയെ കണ്ടെത്താനാകും, കച്ചവടം വര്‍ദ്ധിക്കും.
പൂയം: സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക് മികച്ച ലാഭം, ബന്ധുജന ഗുണം വർദ്ധിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. അപ്രതീക്ഷിത ചെലവുകൾ ഉണ്ടാകും, വിവാഹയോഗം, വാഹനയോഗം എന്നിയ്ക്ക് അനുകൂല സമയമാണ്.
ആയില്യം: പൂർവിക സ്വത്തു ലഭിക്കുവാൻ യോഗം, സന്താനത്തിന് ഉന്നത പഠനത്തിനും വിവാഹത്തിനുമുള്ള യോഗമുണ്ട്. വിദേശത്ത് ജോലിക്ക് സാദ്ധ്യത കാണുന്നു, അവ്യക്തതയുള്ള പണമിടപാടിൽ നിന്നും തീർത്തും പിന്മാറണം, കര്‍മ്മ രംഗത്ത് അഴിച്ചു പണികൾ ആവശ്യമായി വരും.
മകം: മേലുദ്യോഗസ്ഥരുടെ അപ്രീതി ഉണ്ടാകാതെ ശ്രദ്ധിക്കണം. തൊഴിൽ പരമായി നഷ്ടങ്ങൾ ഉണ്ടായേക്കും, ധനം കടം വാങ്ങാനുള്ള സാദ്ധ്യതയുണ്ട്, ശിക്ഷാ നടപടികൾ നേരിടാൻ സാദ്ധ്യത, എടുത്തു ചാട്ടവും കുറ്റം പറച്ചിലും വിനയായി മാറും, വീട്ടിലോ സ്ഥാപനത്തിലോ മോഷണ ശ്രമം ഉണ്ടാകാം.
പൂരം: അപകടങ്ങളോ അപവാദങ്ങളോ ഉണ്ടാകാൻ യോഗം കാണുന്നു, കൂട്ടുസംരംഭങ്ങളിൽ നിന്നും നഷ്ടങ്ങൾക്ക് സാദ്ധ്യതയുണ്ട്, ബിസിനസിൽ തര്‍ക്കങ്ങളുണ്ടാകും അവയെല്ലാം ഉടനടി പരിഹരിക്കണം, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, സംസാരം വളരെയധികം നിയന്ത്രിക്കണം.
ഉത്രം: നിശ്ചയം വരെ എത്തിയ വിവാഹ ബന്ധത്തിൽ ചില തടസ്സങ്ങൾക്ക് സാദ്ധ്യത ഉണ്ട് അതിനാൽ ശ്രദ്ധിക്കണം, പ്രായോഗിക ബുദ്ധി കുറയാൻ സാദ്ധ്യതയുണ്ട്. പിടിവാശി വര്‍ദ്ധിക്കും, അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവര്‍ക്ക് സ്ഥാനം നഷ്ടം സംഭവിക്കും.
അത്തം: ബന്ധുവിയോഗം ഉണ്ടാകും, ലോൺ എടുക്കുന്നതിനോ അല്ലെങ്കിൽ എന്തെങ്കിലും തരത്തിൽ കടം വാങ്ങുന്നതിനോ സാഹചര്യം ഉണ്ടാകും, വളര്‍ത്തു മൃഗങ്ങൾ, വാഹനങ്ങൾ എന്നിവ വാങ്ങിക്കുന്നതിന് അവസരം ഉണ്ടാകും, സുഹൃത്തുക്കളിൽ നിന്ന് സഹായങ്ങൾ പ്രതീക്ഷിക്കാം.
ചിത്തിര: വിനോദയാത്രകൾ ആകാമെങ്കിലും വാഹന ഉപയോഗം നിർബന്ധമായിട്ടും ഒഴിവാക്കണം, അനാവശ്യമായ യാത്രകളും ചെലവുകളും വര്‍ദ്ധിക്കും, രോഗങ്ങൾക്കും സാദ്ധ്യതയുണ്ട്, ഭാര്യാ ഗൃഹത്തിൽ നിന്നും ധനപരമായ സഹായങ്ങൾ ഉണ്ടാകും.
ചോതി: കർമ്മ മേഖലയിലും സാങ്കേതിക രംഗത്തും വിജയം നേടാനാകും, അന്നലാഭം, ധനലാഭം എന്നിവ പ്രതീക്ഷിക്കാം, തര്‍ക്കങ്ങൾ പരിഹരിച്ച് അവകാശങ്ങൾ നേടിയെടുക്കും, പ്രണയസാഫല്യം ലഭിക്കും, നല്ല സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
വിശാഖം: കൃഷി, പാചകം, യാത്ര, കരകൗശല വസ്തുക്കൾ എന്നിവയിൽ താൽപര്യം കൂടി വരും, മുടങ്ങിക്കിടക്കുന്ന വീട് പണി സഹോദരങ്ങളുടെ സഹായത്തോടെ പുനരാരംഭിക്കുവാൻ സാധിക്കും, വിനോദയാത്രകൾ നടത്തുന്നതിനും അതിന് നേതൃത്വം നൽകുന്നതിനും അവസരമുണ്ടാകും.
അനിഴം: സന്താനഭാഗ്യത്തിന് യോഗമുണ്ട്. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും, വ്യാപാര രംഗത്ത് മടിയുള്ള ജോലിക്കാരെ പിരിച്ചു വിട്ട് കൂടുതൽ കാര്യ പ്രാപ്തിയുള്ളവരെ നിയമിക്കും, ജീവിത പങ്കാളിക്ക് നേട്ടങ്ങൾ, ആരോഗ്യപരമായ വിഷമതകൾ ശമിക്കും.
കേട്ട: വരവിനൊപ്പം ചെലവുമധികരിക്കും. സന്താനങ്ങളെ കൊണ്ടു ഗുണങ്ങൾ വർദ്ധിക്കും, പുരസ്ക്കാരങ്ങൾക്കും അനുമോദനങ്ങൾക്കും സാദ്ധ്യതയുണ്ട്, യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി ലഭിക്കും, പ്രേമബന്ധം വിജയകരമാകും, തൊഴിൽ മേഖലയിൽ ലാഭമുണ്ടാകും.
മൂലം: മറ്റുള്ളവരുടെ ജോലി സ്വയം ഏറ്റെടുത്ത് പ്രശ്നങ്ങൾ പരിഹരിച്ചു നൽകാനാകും, സ്കോളര്ഷിപ്പിനായി അപേക്ഷിച്ചവര്‍ക്ക് അനുകൂല ഫലം പ്രതീക്ഷിക്കാം, മാതൃ ഗൃഹത്തിൽ നിന്നും സ്വത്തുക്കൾ ലഭിക്കും, ജീവിത പങ്കാളിയുമായി ബന്ധുഗൃഹങ്ങള്‍ സന്ദര്‍ശിക്കുവാൻ യോഗം ഉണ്ട്.
പൂരാടം: തൊഴില്‍ രംഗത്തെ ശത്രുക്കളിന്‍ മേല്‍ വിജയം വരിക്കും, ആത്മ വിശ്വാസം വർദ്ധിക്കും, വിവാഹിതര്‍ക്ക് പങ്കാളിയില്‍ നിന്ന് ഗുണഫലങ്ങള്‍ അനുഭവപ്പെടും, കുടുംബത്തില്‍ സന്തോഷം അനുഭവപ്പെടും, വിനോദ യാത്രകള്‍ക്കും സാദ്ധ്യത കാണുന്നു, ധന നിക്ഷേപങ്ങളില്‍ നിന്ന് ലാഭം പ്രതീക്ഷിക്കാം.
ഉത്രാടം: ബിസിനസ് പങ്കാളിയുമായ് മികച്ച ബന്ധം പുലര്‍ത്തും, ദൈവാധീനം ഉള്ളതുകൊണ്ട് കഷ്ടതയുടെ കാഠിന്യങ്ങള്‍ കുറഞ്ഞിരിക്കും, വിവാഹ ആലോചനകള്‍ക്ക് അനുകുലമായ സമയം, ബന്ധുക്കളിൽ നിന്ന് സഹായ സഹകരണങ്ങള്‍ ഉണ്ടാകും, ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ശുഭമായി പര്യവസാനിപ്പിക്കും.
തിരുവോണം: എല്ലാ രംഗങ്ങളിലും കാര്യവിജയം അനുഭവപ്പെടും തൊഴില്‍ പ്രമോഷന് സാദ്ധ്യത കാണുന്നു, വിദേശത്തേക്ക് പോകുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകുല സമയം, ലോണ്‍, വായ്പ എന്നിവയ്ക്ക് ജാമ്യം നില്‍ക്കുവാനുള്ള സാദ്ധ്യതകള്‍ കാണുന്നു, അനാവശ്യ വാദ പ്രതിവാദങ്ങള്‍ ഒഴിവാക്കുക.
അവിട്ടം: സുഹൃത്തുക്കളിൽ നിന്നും പങ്കാളിയില്‍ നിന്നും ഹിതകരമല്ലാത്ത പ്രതികരണങ്ങള്‍ ഉണ്ടായേക്കാം, ധനപരമായ കാര്യങ്ങളിലും ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ ആവശ്യമാണ്, സാഹസ പ്രവൃത്തികളിൽ നിന്ന് വിട്ടുനില്‍ക്കുക, ശത്രുക്കളുടെ ഉപദ്രവം കാര്യമായ് അനുഭവപ്പെടും.
ചതയം: പെരുമാറ്റത്തില്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണിത്. നിങ്ങളുടെ പ്രവൃത്തികള്‍ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം, തൊഴില്‍ രംഗത്ത് ആരോപണങ്ങള്‍ നേരിടേണ്ടി വരും, പ്രശ്‌നങ്ങളിലും വാഗ്വാദങ്ങളിലും നിന്നും ഒഴിഞ്ഞു നിൽക്കണം, രോഗ ക്ലേശങ്ങള്‍, ആശുപത്രി വാസം, ധനനഷ്ടം, അപവാദം തുടങ്ങിയവ അനുഭവിക്കുവാന്‍ സാദ്ധ്യതയുണ്ട്.
പൂരുരുട്ടാതി: വാക്കുകളും പ്രവൃത്തികളും തെറ്റിദ്ധരിക്കപ്പെട്ടെക്കാം, ദൈവാധീനക്കുറവ് ആരോഗ്യ കാര്യങ്ങളിൽ തിരിച്ചടികൾ ഉണ്ടാക്കും, അസമയത്തുള്ള യാത്രകൾ ഒഴിവാക്കണം, എതിർലിംഗത്തിൽപെട്ടവർ കാരണം അപവാദങ്ങൾ കേൾക്കേണ്ടി വരും, വിലപ്പിടിപ്പുള്ള വസ്തുക്കള്‍ കളവ് പോവാതെ സുക്ഷിക്കേണ്ടതാണ്.
ഉത്തൃട്ടാതി: തൊഴിലില്‍ കഠിനാധ്വാനം ചെയ്താല്‍ മാത്രമേ പിടിച്ചു നില്‍ക്കുവാന്‍ കഴിയു, അപ്രതീക്ഷിതങ്ങളായ ധനചെലവും കഷ്ടതയും ഉണ്ടായേക്കാം, ആരോഗ്യപരമായ കാര്യങ്ങളിൽ വളരെ ശ്രദ്ധ പുലര്‍ത്തേണ്ട ദിവസം, വിവാഹ ആലോചനകള്‍ വരുമെങ്കിലും ഒരു അനശ്ചിതത്വം അനുഭവപ്പെടും.
രേവതി: എല്ലാ പ്രവൃത്തിയിലും കുറച്ച് ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ്, സാഹസ പ്രവൃത്തികളില്‍ താല്പര്യം തോന്നുമെങ്കിലും മനസംയമനം പാലിക്കുനതാണ് നല്ലത്, തലവേദന, വസ്ത്ര സംബന്ധമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് ക്രയ വിക്രിയകളില്‍ ലാഭം ഉണ്ടാകുമെങ്കിലും ധനം ലഭിക്കുവാന്‍ താമസം നേരിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |