
മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ 2026- 27 അദ്ധ്യയന വർഷ പി.ജി പ്രവേശനത്തിന് ഏപ്രിൽ 27 വരെ അപേക്ഷിക്കാം. എം.ടെക്, എം.എ, എം.എസ്‌സി പ്രോഗ്രാമുകളിലാണ് പ്രവേശനം. വെബ്സൈറ്റ്: mtechadm.iitm.ac.in
എം.ടെക് പ്രോഗ്രാമുകൾ
.........................................
* സിവിൽ എൻജിനിയറിംഗ്. സ്പെഷ്യലൈസേഷനുകൾ: ബിൽഡിംഗ് ടെക്നോളജി, കൺസ്ട്രക്ഷൻ മെറ്രീരിയൽസ് & എം.ജി.എം.ടി, എൻവയൺമെന്റൽ എൻജിനിയറിംഗ്, ജിയോടെക്നിക്കൽ എൻജിനിയറിംഗ്, ഹൈഡ്രോളിക് & വാട്ടർ റിസോഴ്സ് എൻജിനിയറിംഗ്, സ്ട്രക്ചറൽ എൻജിനിയറിംഗ്, ട്രാൻസ്പോർട്ടേഷൻ എൻജിനിയറിംഗ്.
* ബയോടെക്നോളജി. സ്പെഷ്യലൈസേഷൻ: ബയോപ്രോസസ് എൻജിനിയറിംഗ്.
* മാത്തമാറ്റിക്സ്. സ്പെഷ്യലൈസേഷൻ: ഇൻഡസ്ട്രിയൽ മാത്തമാറ്റിക്സ് & സയന്റിഫിക് കമ്പ്യൂട്ടിംഗ്.
* മെക്കാനിക്കൽ എൻജിനിയറിംഗ്. സ്പെഷ്യലൈസേഷനുകൾ: തെർമൽ, മെക്കാനിക്കൽ ഡിസൈൻ, മാനുഫാക്ചറിംഗ് എൻജിനിയറിംഗ്, കമ്പ്യൂട്ടേഷണൽ എൻജിനിയറിംഗ് ഫോർ മെക്കാനിക്കൽ സിസ്റ്റം.
* എൻജിനിയറിംഗ് ഡിസൈൻ. സ്പെഷ്യലൈസേഷൻ: ഇലക്ട്രിക് വെഹിക്കിൾ, റോബോട്ടിക്സ്.
* ഓഷൻ എൻജിനിയറിംഗ്. സ്പെഷ്യലൈസേഷനുകൾ: ഓഷൻ സ്ട്രക്ചർ, ഓഷൻ ടെക്നോളജി, പെട്രോളിയം എൻജിനിയറിംഗ്.
* അപ്ലൈഡ് മെക്കാനിക്സ് & ബയോമെഡിക്കൽ എൻജിനിയറിംഗ്.
* ഇലക്ട്രിക്കൽ എൻജിനിയറിംഗ്. സ്പെഷ്യലൈസേഷനുകൾ: കമ്യൂണിക്കേഷൻസ് & സിഗ്നൽ പ്രോസിംഗ്, പവർ സിസ്റ്റംസ് & പവർ ഇലക്ട്രോണിക്സ്, മൈക്രോ ഇലക്ട്രോണിക്സ് & വി.എൽ.എസ്.ഐ ഡിസൈൻ, ഇലക്ട്രോണിക് സിസ്റ്റം ഡിസൈൻ & ഇൻസ്ട്രുമെന്റേഷൻ, ആർ.എഫ് & ഫോട്ടോണിക്സ്, ഇന്റഗ്രേറ്റഡ് സർക്യൂട്ട്സ് & സിസ്റ്റംസ്, കൺട്രോൾ & ഒപ്റ്റിമൈസേഷൻ.
* മെറ്റലർജിക്കൽ & മെറ്റീരിയൽസ് എൻജിനിയറിംഗ്.
* ഫിസിക്സ്. സ്പെഷ്യലൈസേഷൻ: ഫംഗ്ഷണൽ മെറ്റീരിയൽസ് & നാനോ ടെക്നോളജി.
* എയ്റോ സ്പേസ് എൻജിനിയറിംഗ്
* കെമിക്കൽ എൻജിനിയറിംഗ്
* കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ്
* ഡേറ്റ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.
യോഗ്യത: അനുബന്ധ വിഷയത്തിൽ ബാച്ച്ലർ ബിരുദവും 2024/25/ 26 വർഷങ്ങളിൽ നേടിയ ഗേറ്റ് സ്കോറുമാണ് കുറഞ്ഞ യോഗ്യത. ഐ.ഐ.ടിയിൽനിന്ന് സി.ജി.പി.എ 8 ഗ്രേഡോടെ ബി.ടെക് പൂർത്തിയാക്കിവർക്ക് ഗേറ്റ് സ്കോർ വേണ്ട. രണ്ടു വർഷ പ്രവൃത്തി പരിചയമുള്ളവർക്ക് സ്പോൺസേഡ് കാറ്റഗറിയിൽ അപേക്ഷിക്കാം. കോമൺ ഓഫർ അക്സപ്റ്റൻസ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.
തിരഞ്ഞെടുക്കപ്പെടുന്നവരിൽ അർഹരായവർക്ക് ടീച്ചിംഗ് അസിസ്റ്റന്റ്ഷിപ്, DAE- GF ഫെലോഷിപ്, AERB - GF ഫെലോഷിപ്/ സ്റ്റൈപൻഡ് ലഭിക്കും.
എം.എ പ്രോഗ്രാമുകൾ
സ്പെഷ്യലൈസേഷനുകൾ: ഡെവലപ്മെന്റ് സ്റ്റഡീസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ് സ്റ്റഡീസ്, പബ്ലിക് പോളിസി. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. കോമൺ ഓഫർ അക്സപ്റ്റൻസ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.
എം.എസ്‌സി പ്രോഗ്രാമുകൾ
സ്പെഷ്യലൈസേഷനുകൾ: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും JAM സ്കോറും. jam2026iitb.ac.in വഴിയാണ് അപേക്ഷിക്കേണ്ടത്.
ലാ അക്കാഡമി പ്രവേശനം: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള ലാ അക്കാഡമി ലാ കോളേജിൽ അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. പഞ്ചവത്സര ബി.എ എൽഎൽ.ബി, ബി.കോം എൽഎൽ.ബി, ബി.ബി.എ എൽഎൽ.ബി, ബി.എസ്‌സി (ഐ.ടി) എൽഎൽ.ബി, ത്രിവത്സര എൽഎൽ.ബി, എൽ എൽ.എം, എം.ബി.എൽ കോഴ്സുകളിലാണ് പ്രവേശനം. അപേക്ഷകൾ നേരിട്ടും ഓൺലൈനായും സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് : www.thekeralalawacademy.in. ഫോൺ : 0471-2433166.
ഓർമിക്കാൻ...
1. ജെ.ഇ.ഇ മെയിൻ ഉത്തര സൂചിക:- ഏപ്രിൽ 2 മുതൽ നടത്തിയ ജെ.ഇ.ഇ മെയിൻ 2026 സെഷൻ 2 പേപ്പർ 1 (ബി.ഇ/ ബി.ടെക്) ഉത്തര സൂചിക നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. ഉത്തര സൂചിക സംബന്ധിച്ചുള്ള പരാതി ഇന്ന് രാത്രി 11.50 വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: https://jeemain.nta.nic.in
2. സി.യു.ഇ.ടി പി.ജി ഉത്തര സൂചിക:- മാർച്ചിൽ നടത്തിയ സി.യു.ഇ.ടി പിജി 2026 പരീക്ഷയുടെ ഉത്തര സൂചിക നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. ഉത്തര സൂചിക സംബന്ധിച്ച് പരാതിയുള്ളവർക്ക് ഏപ്രിൽ 14 വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: https://exams.nta.nic.in/cuet-pg/
3. കീം (KEAM) 2026 പ്രാക്ടീസ് ടെസ്റ്റ്:- 2026-27 അദ്ധ്യയന വർഷ എൻജിനിയറിംഗ്, ഫാർമസി കോഴ്സ് പ്രവേശനത്തിനായി നടത്തുന്ന പരീക്ഷകൾ ഏപ്രിൽ 17 മുതൽ 22 വരെ നടക്കും. കീം 2026-ന് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷാരീതി പരിചയപ്പെടുന്നതിനായി www.cee Kerala.gov.in-ൽ പ്രാക്ടീസ് ടെസ്റ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. വെബ്സൈറ്റിലെ 'KEAM 2026 Candidate Portal' വഴി
ആപ്ലിക്കേഷൻ നമ്പറും പാസ്വേർഡും നൽകി ലോഗിൻ ചെയ്ത ശേഷം, മെനുവിലുള്ള Practice Test'
ലിങ്ക് ക്ലിക്ക് ചെയ്ത് ഈ സൗകര്യം പ്രയോജനപ്പെടുത്താം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |