SignIn
Kerala Kaumudi Online
Friday, 01 May 2026 10.44 PM IST

വിഷു കഴിയുന്നതോടെ ഈ നക്ഷത്രക്കാരുടെ തലവര മാറും; സ്വപ്‌നം കണ്ടതെല്ലാം യാഥാ‌ർത്ഥ്യമാകും

Increase Font Size Decrease Font Size Print Page
viswasam

ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമാണ് വിഷു. ഈ വർഷത്തെ വിഷു ചിലരുടെ ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവരുമെന്നാണ് വിശ്വാസം. ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ മേടം ഒന്ന് മുതൽ അത്ഭുതങ്ങൾ സംഭവിക്കും. ഏറെ കഷ്‌ടപ്പാടനുഭവിച്ചിരിക്കുന്ന ഇക്കൂട്ടർക്ക് ഇനി ജീവിതത്തിൽ സാമ്പത്തികമായി ഉയർച്ചയും മനസമാധാനവും ലഭിക്കും. ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത മാറ്റങ്ങളാകും വിഷു കഴിയുന്നതോടെ ഉണ്ടാവുന്നത്. ഈ നക്ഷത്രക്കാർ ആരൊക്കെയാണെന്നും അവരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.

  • അത്തം - കണ്ണീരും കടബാദ്ധ്യതകളും മാറും. വ്യാഴത്തിന്റെ അനുഗ്രഹം ലഭിക്കുന്നതോടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറും. കുടുംബ കലഹങ്ങൾ ഒഴിയും.
  • ചോതി - ഇവരുടെ സമയം തെളിയുകയാണ്. തൊഴിൽ മേഖലയിലെ പ്രശ്‌നങ്ങൾ ഒഴിയും. നഷ്‌‌ടപ്പെട്ട സ്ഥാനമാനങ്ങൾ ഇരട്ടിയായി തിരികെ ലഭിക്കും. സമൂഹത്തിൽ അംഗീകാരവും അപ്രതീക്ഷിത വിജയവും ലഭിക്കും.
  • തൃക്കേട്ട - സ്വപ്‌നതുല്യമായ ജീവിതം നിങ്ങളെ തേടിയെത്തും. പ്രണയസാഫല്യം. ജീവിതത്തിൽ സമാധാനവും ഐശ്വര്യവും തിരികെ ലഭിക്കും. സ്വന്തമായി വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാകും.
  • മൂലം - വിദേശത്ത് ജോലി ലഭിക്കും. ഭാഗ്യം നിറഞ്ഞുനിൽക്കുന്ന സമയം. സ്വപ്‌‌നം കണ്ടതെല്ലാം യാഥാർത്ഥ്യമാകും.
  • തിരുവോണം - മനസമാധാനം തിരികെ ലഭിക്കും. അസുഖങ്ങൾ ഭേദമാകും. കുടുംബത്തിൽ മംഗള കർമങ്ങൾ നടക്കും. വിവാഹം നടക്കും. എല്ലാത്തിനും അനുകൂലമായ സമയം.
TAGS: VISWASAM, ASTROLOGY, FUTURE PREDICTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.