
തിരുവനന്തപുരം: നിതിൻരാജിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ദളിത്- ആദിവാസി സംഘടനകളും വിദ്യാർത്ഥികളും 18ന് കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡന്റൽ കോളജിലേക്ക് മാർച്ച് നടത്തുമെന്ന് അംബേദ്കറൈറ്റ് ഡമോക്രാറ്റിക് ഫ്രണ്ട് (എ.ഡി.എഫ്) ജനറൽ കൺവീനർ എം. ഗീതാനന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൊബൈൽ ആപ്പുവഴി ലോൺ എടുത്തത് കേന്ദ്രീകരിച്ച് അന്വേഷണം വഴിതിരിച്ചുവിടാനും ശ്രമമുണ്ട്. വർക്കിംഗ് ചെയർമാൻ കെ. അംബുജാക്ഷൻ, കെ. മേരീ ലിഡിയ, എ.ഡി.എഫ് ചെയർമാൻ ഐ.ആർ. സദാനന്ദൻ, കെ.ടി.ശിവാനന്ദൻ, ശ്രീജിത്ത് പി. ശശി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |