SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.38 AM IST

ആഗ്രഹിച്ചതെല്ലാം കൺമുന്നിലെത്തും, ശത്രുക്കളെ പരാജയപ്പെടുത്തും; ഈ ഏഴ് നക്ഷത്രക്കാർക്ക് അനുകൂല സമയം

Increase Font Size Decrease Font Size Print Page
astro

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91-9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.

2026 ഏപ്രിൽ 17 - 1199 മേടം 4 വെള്ളിയാഴ്ച. (14 നാഴിക 24 വിനാഴിക വരെ രേവതി നക്ഷത്രം ശേഷം അശ്വതി നക്ഷത്രം) [ അമാവാസി തിഥി 27 നാഴിക 42 വിനാഴിക വരെ ]( രാഹുകാലം 10.30 മണി മുതൽ 12 മണി വരെ )

അശ്വതി: ദാമ്പത്യജീവിതം സമാധാനപൂര്‍ണമാകും, കലാരംഗത്ത് പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും.

ഭരണി: സുഖാനുഭവങ്ങള്‍, ഇഷ്ടഭക്ഷണ ലബ്‌ധി, മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, ഉദ്യോഗത്തില്‍ നേട്ടങ്ങള്‍.

കാര്‍ത്തിക: കലാരംഗത്ത് പുതിയ അവസരങ്ങള്‍, കലാമത്സരങ്ങളില്‍ വിജയവും, അംഗീകാരവും.

രോഹിണി: സമ്മാനലാഭം, താല്‍ക്കാലിക ജോലിസ്ഥിരമാകും, യാത്രാഗുണം.

മകയിരം: മനസിലുദ്ദേശിച്ച സംഗതികള്‍ നേടിയെടുക്കാന്‍ എന്ത്മാര്‍ഗവും സ്വീകരിക്കും. കൃഷിയില്‍ നിന്നും ധനലാഭം.

തിരുവാതിര: യാത്രമൂലം നേട്ടം, തൊഴില്‍രംഗത്ത് നിന്നും ആനുകൂല്യം. ദാമ്പത്യം സുഖപ്രദം.

പുണര്‍തം: ആരോഗ്യപരമായി കരുതല്‍ വേണം, നിയമപരമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം.

പൂയം: കലാകാരന്മാരെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റുള്ളവര്‍ ശ്രമിക്കും സൂക്ഷിക്കുക, തൊഴില്‍ സ്ഥാപനത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാകും.

ആയില്യം: ആത്മനിയന്ത്രണം പാലിക്കുന്നതിനാല്‍ ആപത്തുകളില്‍ നിന്നും രക്ഷ, ആത്മവിശ്വാസം നഷ്‌ടപ്പെടുത്തുന്ന സംഗതികള്‍ സംജാതമാകും.

മകം: തെറ്റിദ്ധാരണകള്‍ വന്നുഭവിക്കും, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും, സ്ത്രീകള്‍ മൂലം ചിലര്‍ക്ക് പ്രയാസങ്ങള്‍വന്നേക്കാം.

പൂരം: കാരണമില്ലാതെ മനസ് വ്യാകുലപ്പെടും, അനാവശ്യമായ കോപം നിമിത്തം ബന്ധുക്കള്‍ ശത്രുക്കള്‍ ആകും.

ഉത്രം: സാമ്പത്തിക കാര്യങ്ങളില്‍ ഒന്ന് ബുദ്ധിമുട്ടി മാത്രം കാര്യങ്ങള്‍ ശരിയാകും, മുതിര്‍ന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാന്‍.

അത്തം: സമാധാനവും സന്തോഷവും അനുഭവപ്പെടും, ഇന്റര്‍വ്യൂകളില്‍ ജയം, നല്ലസമയം.

ചിത്തിര: പുതിയ അറിവുകള്‍ സമ്പാദിക്കും, സമൂഹത്തിലെ ഉന്നതസ്ഥാനീയരുടെ ആശിര്‍വാദങ്ങള്‍ ലഭിക്കും.

ചോതി: ദേവാലയ ദര്‍ശനം അത്യാവശ്യം, ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ധനപ്രാപ്തി.

വിശാഖം: തൊഴില്‍ മേന്മ, പേരും പെരുമയും ഉണ്ടാകും, ഉല്ലാസകരമായ അനുഭവങ്ങള്‍.

അനിഴം: വിവാഹാലോചനകള്‍ അന്തിമ തീരുമാനത്തിലെത്തും, അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും. മനസില്‍ ഉദ്ദേശിച്ച സംഗതികള്‍ നേടിയെടുക്കും.

കേട്ട: ജനപ്രീതിയും അംഗീകാരവും, കര്‍മ്മ മേഖലയില്‍ നിലനിന്നിരുന്ന അനിശ്ചതത്വം മാറും. വ്യാപാരികള്‍ക്ക് നല്ലസമയം.

മൂലം: കിട്ടാക്കടം പിരിഞ്ഞുകിട്ടും, തൊഴില്‍ മേന്മ, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും, ഔഷധസേവ നിര്‍ത്താന്‍ സാധിക്കും.

പൂരാടം: ധനനഷ്ടം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും. ആരോഗ്യകാര്യത്തില്‍ പലവിധ വിഷമതകള്‍.

ഉത്രാടം: പ്രതീക്ഷയ്ക്കനുസരിച്ച് വരുമാനം കിട്ടില്ല, സ്ത്രീകള്‍ക്ക് ജോലിക്കൂടുതലും അലച്ചിലും. അനാവശ്യ പണച്ചെലവും സമയനഷ്ടവും.

തിരുവോണം: കുടുംബകലഹം, ജാമ്യം നില്‍ക്കുന്നത് വളരെ സൂക്ഷിച്ചു വേണം ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കും.

അവിട്ടം: പ്രണയ കാര്യങ്ങളില്‍ ദുഃഖം, ആരോഗ്യ പരിപാലനത്തിന് ധനം ചെലവാകും, തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കും.

ചതയം: തൊഴില്‍ സ്ഥാപനത്തില്‍ പ്രതിസന്ധികള്‍, ശത്രുക്കള്‍ വര്‍ദ്ധിക്കും, ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത, സംസാരവും പ്രവര്‍ത്തികളും സൂക്ഷിക്കുക.

പൂരുരുട്ടാതി: അധികാര പ്രാപ്തിയും, മേലധികാരികളില്‍ നിന്നും സഹായ സഹകരണങ്ങളും, പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

ഉത്തൃട്ടാതി: സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യകം ശ്രദ്ധിക്കണം. ശത്രുക്കളെ പരാജയപ്പെടുത്തും.

രേവതി: സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, നല്ലസമയം, വിദ്യാഗുണം, പുതിയ അറിവുകള്‍ സമ്പാദിക്കും.

TAGS: ASTRO, VISWASAM, YOURS TOMORROW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.