
തിരുവനന്തപുരം: ലോക്സഭയില്‍ നാരിശക്തിവന്ദന അധിനിയത്തിനെതിരെ വോട്ട് ചെയ്ത കോണ്‍ഗ്രസും സിപിയെമ്മും അടങ്ങുന്ന ഇന്ത്യ സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് മാപ്പ് അര്‍ഹിക്കാത്ത നീതികേടാണ്.
ഇന്ത്യ സഖ്യം സ്ത്രീകള്‍ക്ക് എതിരാണെന്ന് ബിജെപി തുടക്കം മുതല്‍ പറയുന്നുണ്ട്, പ്രവര്‍ത്തിയിലൂടെ ഇന്ത്യ സഖ്യം അത് ശരിവച്ചെന്ന് രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
ബില്ലിനെ എതിര്‍ത്തുകൊണ്ട് ഇന്ത്യ സഖ്യത്തിന്റെ നേതാക്കന്മാര്‍ നടത്തിയ പ്രസംഗങ്ങളും, പ്രസ്താവനകളും വനിതാ സംവരണത്തോടും,സ്ത്രീകളോടുമുള്ള അവരുടെ വിഷലിപ്തമായ നിലപാട് വ്യക്തമാക്കുന്നതായിരുന്നു.
രാജ്യത്തെ മുഴുവന്‍ സ്ത്രീകളും ഇന്ത്യ സഖ്യത്തിന് മാപ്പ് നല്‍കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |