
തിരുവനന്തപുരം: കോൺഫെഡറേഷൻ ഒഫ് ആൾ ഇന്ത്യാ ട്രേഡേഴ്സിന്റെ ദേശീയ പ്രസിഡന്റായി ബി. സി. ഭാർട്ടിയെയും (നാഗ്പൂർ), ദേശീയ സെക്രട്ടറി ജനറലായി ലോക്സഭാംഗം പ്രവീൺ ഖണ്ടേൽവാളിനേയും ( ഡൽഹി), ദേശീയ ചെയർമാനായി ബ്രിജ്മോഹൻ അഗർവാളിനെയും (ഒഡീഷ) ന്യൂഡൽഹിയിൽ നടന്ന ദേശീയ സമ്മേളനത്തിൽ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോൺഫെഡറേഷൻ ഒഫ് ആൾ ഇന്ത്യ ട്രേഡേഴ്സ് സംസ്ഥാന സെക്രട്ടറി ജനറലുമായ എസ്. എസ്. മനോജിനെ ദേശീയ സെക്രട്ടറിയായും തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് പി.വെങ്കിട്ടരാമ അയ്യർ ദേശീയ പ്രവർത്തക സമിതിയിൽ തുടരും.
സുഭാഷ് അഗർവാലിയ (പശ്ചിമ ബംഗാൾ), കൈലേഷ് ലഖ്യാനി (തെലങ്കാന), എ. എം. വിക്രം രാജ (തമിഴ്നാട്), എം. ശിവശങ്കർ എം.എൽ.എ. (പോണ്ടിച്ചേരി), സീമ സേത്തി (ജയ്പൂർ), പ്രകാശ് ബെയ്ദ് (ആസാം), സുമിത്ത് അഗർവാൾ (ഹരിയാന), മനോജ് കുമാർ ഗോയൽ (രാജസ്ഥാൻ), രമേശ് ചന്ദ്രഗുപ്ത (മദ്ധ്യപ്രദേശ്), സഞ്ജയ് പട്ടവാരി (ഉത്തർപ്രദേശ്),സംഗീത പട്ടേൽ (മഹാരാഷ്ട്ര), തിലക് രാജ് അറോറ, (ഉത്തർപ്രദേശ്), രമേഷ് ഗാന്ധി (ബീഹാർ), ജിതേന്ദ്ര ഗാന്ധി (ഛത്തീസ്ഗഡ്) സുരേഷ് സ്വന്താലിയ (ജാർഖണ്ഡ്) ആർ.കെ.ശുക്ല (ഒഡീഷ),ശങ്കർ ടാക്കർ (മുംബയ്) എന്നിവരാണ് മറ്റു ദേശീയ ഭാരവാഹികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |