SignIn
Kerala Kaumudi Online
Wednesday, 22 April 2026 1.30 PM IST

ഈ രണ്ടു നാളുകാരുടെ പ്രണയം സഫലമാകും,​ പണമിടപാടുകളിൽ നേട്ടവും കുടുംബത്തിൽ ഐശ്വര്യവും ഉണ്ടാകും

Increase Font Size Decrease Font Size Print Page
astro

2026 ഏപ്രിൽ 19 - 1201 മേടം 6 ഞായറാഴ്ച.


( 21 നാഴിക 18 വിനാഴിക വരെ ഭരണി നക്ഷത്രം ശേഷം കാർത്തിക നക്ഷത്രം 55 നാഴിക 49 വിനാഴിക വരെ ശേഷം രോഹിണി നക്ഷത്രം ) [ ദ്വിതീയ തിഥി 11 നാഴിക 24 വിനാഴിക വരെ ]

( രാഹുകാലം 4.30 മണി മുതൽ 6 മണി വരെ )

അശ്വതി: വ്യവഹാര വിജയം, മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും, മധുരമായി സംസാരിക്കുന്നത് കൊണ്ട് അധികാരികൾ സൗമ്യമായ രീതിയിൽ ഇടപെടും.

ഭരണി: പ്രണയസാഫല്യം, ഓർമക്കുറവ് എന്നിവയുണ്ടാകാം, ആഗ്രഹങ്ങൾ സഫലമാകും, കീർത്തി ലഭിക്കും, കർമ്മപുഷ്ടി, പ്രശസ്തി, പണമിടപാടുകളിൽ നേട്ടം.

കാർത്തിക: ആശുപത്രിവാസത്തിന് സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. വ്യാപാര ലാഭം, വിദ്യാവിജയം, വാഹനസുഖം, മുടങ്ങിക്കിടന്നിരുന്ന പ്രണയം പുനരാരംഭിക്കും.

രോഹിണി: കള്ളന്മാരെക്കൊണ്ട് ചില നാശനഷ്ടങ്ങൾക്ക് സാദ്ധ്യതയുണ്ട്. പ്രവൃത്തികൾക്ക് അംഗീകാരം കിട്ടില്ല, സ്ത്രീ വിഷയങ്ങളിൽ പെട്ട് കലഹം, അനാവശ്യമായ ദുർവാശി ഒഴിവാക്കുക.

മകയിരം: സമാധാനം അൽപം കുറഞ്ഞേക്കും. സൗന്ദര്യ ബോധം വർദ്ധിക്കും, പരിശ്രമ ശീലം കൂടുതൽ ആയിരിക്കും, കുടുംബപരമായി സ്വസ്ഥതയും സമാധാനവും.

തിരുവാതിര: എടുത്തു ചാട്ടവും കുറ്റം പറച്ചിലും വിനയായി മാറിയേക്കും. അപമാനിക്കാൻ മറ്റുള്ളവർ ശ്രമിക്കും സൂക്ഷിക്കുക, ആരോഗ്യപരമായ പ്രയാസങ്ങൾ നേരിടേണ്ടി വരും, വ്യവഹാരനഷ്ടം.

പുണർതം: വഴക്ക്, രോഗം, ദേശാന്തര സഞ്ചാരം. അശുഭകരമായ വാർത്തകൾ ശ്രവിക്കേണ്ടി വരും, ശത്രുഭയം ഉണ്ടാകും, സഹോദരരുമായി കലഹങ്ങൾ ഉണ്ടാകാൻ ഉള്ള സാദ്ധ്യത.

പൂയം: സർക്കാർ ജോലിയിൽ നിൽക്കുന്നവർക്ക് ചില പ്രതിസന്ധികൾ നേരിടാം. ഈശ്വരാധീനം കുറയും, ധനത്തിനായി അന്യരെ ആശ്രയിക്കേണ്ടി വരും, കർക്കശമായ തീരുമാനങ്ങൾ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും.

ആയില്യം: അധികാര സ്ഥാനത്ത് നിൽക്കുന്നവർക്ക് മേലുദ്യോഗസ്ഥരിൽ നിന്ന തിരിച്ചടികൾ ഉണ്ടായേക്കും. വ്യവഹാര വിഷയങ്ങളിൽ മനോദുഃഖം, പൊതു പ്രവർത്തകർക്ക് മാനഹാനിയും പണച്ചെലവും, സ്ഥാനമാറ്റം.

മകം: വിദേശത്തു നിന്നും എന്തെങ്കിലും തരത്തിലുള്ള വസ്തുക്കൾ സമ്മാനമായി ലഭിക്കാൻ ഇടയുണ്ട്. മുതിർന്നവരെ കൊണ്ട് സഹായവും ധനപ്രാപ്തിയും, യാത്രാവിജയം.

പൂരം: കരാർ ജോലികളിൽ നിന്നും നേട്ടങ്ങളുണ്ടാകും. ഭാര്യയ്ക്ക് ജോലി ലഭിക്കാൻ ഇടയുണ്ട്. യാത്രയിൽ ഗുണാനുഭവങ്ങൾ, കുടുംബാഗംങ്ങൾ തമ്മിൽ ചേർച്ചയുണ്ടാകും, പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും.

ഉത്രം: അയൽക്കാരുമായി ചെറിയ കലഹങ്ങൾ എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും, വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും, ആവേശപൂർവ്വം ജോലികൾ ചെയ്തു തീർക്കും.

അത്തം: ലൗകികാസക്തി കുറയും . അമ്മാവനുമായി സ്വരച്ചേർച്ചയില്ലായ്മ വഴിവയ്ക്കുന്നതാണ്. ഇഷ്ടഭക്ഷണ ലഭ്യത, ധനനേട്ടം, കുടുംബ സമാധാനം, ബന്ധുക്കളിൽ നിന്നും സഹായം കിട്ടും, ആരോഗ്യ സംരക്ഷണത്തിൽ അതീവ ജാഗ്രത കാണിക്കും.

ചിത്തിര: വീട്ടുകാര്യത്തിലും സമ്പത്തിലും ഭാഗ്യവാനായിരിക്കും. ബുദ്ധി ഉപയോഗിച്ച് സമ്പത്ത് ഉണ്ടാക്കുന്നതാണ്. ദാമ്പത്യം സന്തോഷ പ്രദമായിരിക്കും, ഈശ്വരാരാധന നടത്തും, അംഗീകാരവും ആദരവും ലഭിക്കും.

ചോതി: എഴുത്തുകുത്തിൽ മേന്മ ഉണ്ടാക്കുന്നതാണ്, സമ്പത്തിനെ ചൊല്ലി വിവാദങ്ങളുണ്ടാകും. തൊഴിൽ മേഖലയിൽ മേന്മ, ധനപരമായി നല്ല സമയം, പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും.

വിശാഖം: ഇളയസഹോദരങ്ങളുടെ സ്വത്തു സംബന്ധമായി മാനസിക പിരിമുറുക്കവും പ്രതിസന്ധികളും ഉണ്ടാകുന്നതാണ്, ആരോഗ്യപരമായി കരുതൽ വേണം, അംഗീകാരം കൈവിട്ടു പോയ അവസ്ഥ വരും, സ്വാർത്ഥത ഒഴിവാക്കുക.

അനിഴം: യാത്രകൾ മുഖേന അധിക ചെലവുകളും ശാരീരിക ക്ലേശവും, പല കാര്യത്തിലും അവിചാരിത തടസ്സങ്ങൾ, സുഹൃത്തുക്കളുമായി കലഹവും അകൽച്ചയും ഉണ്ടാകും.

കേട്ട: വഞ്ചനക്ക് പാത്രമാവും. അപകീർത്തിക്കു സാദ്ധ്യത, ശാരീരിക അസുഖങ്ങൾ കൂടും, ശത്രുക്കളുണ്ടാകും, ക്രയ വിക്രയങ്ങളിൽ ധനനഷ്ടം, പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും.

മൂലം: ശത്രുക്കളുടെ ശല്യം നിമിത്തം അപകടം സംഭവിക്കാം, ആത്മധൈര്യം കൈവിടാതെ പ്രവർത്തിക്കണം, ഗൃഹത്തിൽ സ്വസ്ഥതക്കുറവ്, സഹപ്രവർത്തകരുമായി വാദപ്രതിവാദങ്ങൾ ഉണ്ടാകും,

പൂരാടം: സ്ത്രീകൾക്ക് അവിചാരിത പ്രയാസങ്ങൾ, കുടുംബത്തിൽ അസ്വസ്ഥതകളും അഭിപ്രായ ഭിന്നതകളും, മനഃക്ലേശത്തിന് സാദ്ധ്യത, ഉദര രോഗം സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും.

ഉത്രാടം: കേസുവഴക്കിലൂടെ നഷ്ടം സംഭവിക്കും. അലസതകൾ അനുഭവപ്പെടും, കർമ്മസംബന്ധമായി ബുദ്ധിമുട്ടുകൾ, സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങൾക്കായി പണവും സമയവും ചെലവഴിക്കേണ്ടി വരും.

തിരുവോണം: മേലധികാരികളിൽ നിന്നോ സർക്കാരിൽ നിന്നോ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരും.
ഉല്ലാസയാത്രകളിൽ പങ്കെടുക്കും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടം, ശാരീരിക അസുഖങ്ങൾ ഭേദപ്പെടും.

അവിട്ടം: ജോലിക്കാർ കാരണം നഷ്ടങ്ങൾ സംഭവിക്കുന്നതാണ്. ശത്രുക്കളുടെ മേൽ വിജയംനേടും, കുടുംബ കാര്യങ്ങളിൽ മുമ്പില്ലാത്ത കരുതൽകാണിക്കും, തൊഴിലിൽ ഉയർച്ചയു പുത്തനുണർവും ഉണ്ടാകും.

ചതയം: ഇഷ്ട ഭക്ഷണ ലബ്ധി, ധനനേട്ടം, സമ്മാനാദിലാഭം, ആപത്തുകളിൽ നിന്നും മോചനം, ശത്രുക്കൾ ഒഴിഞ്ഞുപോകും, സ്വന്തം തീരുമാനങ്ങളിൽ ഉറച്ചു നിൽക്കും, രോഗശാന്തിയുണ്ടാകും.

പൂരുരുട്ടാതി: കാലം അനുകൂലം. തൊഴിലിലൂടെ ധനലാഭം, പല വിധത്തിലുമുള്ള ആപത്തുകളിൽ നിന്നും രക്ഷപ്പെടും, പുതിയ സംരംഭങ്ങൾ തുടങ്ങും, അഭിവൃദ്ധിയും സാമ്പത്തീക നേട്ടവും പ്രതീക്ഷിക്കാം.

ഉതൃട്ടാതി: തൊഴിലിൽ അഭിവൃദ്ധി പ്രതീക്ഷിക്കാം. ജീവിതം പ്രശ്നാധിഷ്ഠിതം. മുഖത്ത് മുറിവുണ്ടാകാം. സാമ്പത്തിക വിഷമതകൾ മാറി കിട്ടും, ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയ പ്രതീക്ഷ, തൊഴിൽ പരമായി നേട്ടങ്ങൾ.

രേവതി: ബിസിനസ്സിൽ നേട്ടവും സമൂഹത്തിൽ ഉയർന്ന പദവിയും എഴുത്തുകുത്തിൽ നേട്ടവും, ആത്മ വിശ്വാസത്തോടു കൂടി പ്രവർത്തിക്കുന്നതിനാൽ വിജയം, ആഘോഷങ്ങളിൽ പങ്കെടുക്കും, എല്ലാ മേഖലയിലും ശോഭിക്കും.

TAGS: ASTRO, YOURS TOMORROW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.