SignIn
Kerala Kaumudi Online
Tuesday, 21 April 2026 3.08 PM IST

വെന്തുരുകി കേരളം

Increase Font Size Decrease Font Size Print Page
a

 12 ജില്ലകളിൽ യെല്ലോ അലർട്ട്

 40 ഡിഗ്രി കടന്ന് പാലക്കാട്

തിരുവനന്തപുരം: വിഷു കഴിഞ്ഞിട്ടും വേനൽമഴ ശക്തമായില്ല. ഭൂഗർഭ,​ സമുദ്രോപരിതല താപവും ക്രമാതീതമായി ഉയർന്നതോടെ ചുട്ടുപൊള്ളുകയാണ് കേരളം. മുമ്പെങ്ങും അനുഭവപ്പെടാത്ത ചൂട്.

12 ജില്ലകളിൽ യെല്ലോ അലർട്ടും ആറിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പാലക്കാട് ചൂട് വീണ്ടും 40 ഡിഗ്രി സെൽഷ്യസ് കടന്നു. ഒരാഴ്ചകൂടി ഈനില തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, തൃത്താല, പൊന്നാനി എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട്.

രാവിലെ മുതൽ വിയർത്തൊഴുകുന്ന അവസ്ഥയാണ്. പലയിടത്തും 27 - 28 ഡിഗ്രി സെൽഷ്യസാണ് പുലർകാല താപനില. ഇത് പതിവിനും വളരെ ഉയർന്നതാണ്. കിണറുകൾ വറ്റിയത് ഗ്രാമങ്ങളിൽ കുടിവെള്ളം മുട്ടിച്ചു. ശുദ്ധജലം ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകി.

വെയിലേൽക്കരുത്

വെള്ളം കുടിക്കണം
 കൊടുംചൂട് തുടരുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി

 പകൽ 11 മുതൽ വൈകിട്ട് മൂന്നുവരെ നേരിട്ട് വെയിലേൽക്കരുത്. നിർജലീകരണം തടയാൻ ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണം

 അയഞ്ഞ കോട്ടൺ വസ്ത്രം ധരിക്കണം. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗബാധിതർ എന്നിവർക്ക് പ്രത്യേക കരുതൽ വേണം

 കാട്ടുതീ സാദ്ധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും സഞ്ചാരികളും ജാഗ്രത പാലിക്കണം

TAGS: TEMPERATURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.