SignIn
Kerala Kaumudi Online
Wednesday, 22 April 2026 12.07 PM IST

അവധിക്കാലം കവരുന്നത് ഖേദകരം: കെ.എ.ടി.എഫ്

Increase Font Size Decrease Font Size Print Page

കൊല്ലം: കുട്ടികൾക്ക് അർഹതപ്പെട്ട അവധിക്കാലം കവർന്നെടുക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടി അത്യന്തം ഖേദകരമാണെന്ന് കെ.എ.ടി.എഫ് കൊല്ലം ജില്ല നേതൃയോഗം അഭിപ്രായപ്പെട്ടു. കേരള വിദ്യാഭ്യാസ ചട്ടങ്ങൾ അനുസരിച്ച് ഏപ്രിൽ, മേയ് മാസങ്ങൾ കുട്ടികൾക്ക് അർഹതപ്പെട്ട അവധിക്കാലമാണെന്നിരിക്കെ പഠന പിന്തുണ ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ഏപ്രിൽ മാസത്തിൽ അവധിക്കാല ക്ലാസുകൾ നടത്താൻ ഉത്തരവിട്ടു കൊണ്ടുള്ള അധികൃതരുടെ നടപടി പ്രതിഷേധാർഹമാണ്. കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. അഹമ്മദ് ഉഖൈൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷഫീക്ക് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ. നിസാമുദ്ദീൻ സ്വാഗതവും ട്രഷറർ എ.മുഹമ്മദ് അൻവർ നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ