SignIn
Kerala Kaumudi Online
Thursday, 23 April 2026 12.09 PM IST

മുണ്ടത്തിക്കോട് ദുരന്തം; മരിച്ചവരുടെ കൂട്ടത്തിൽ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റും, ഹൃദയഭേദകമെന്ന് ജൂഡ്

Increase Font Size Decrease Font Size Print Page
bijeesh

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കൂട്ടത്തിൽ സിനിമാ പ്രവർത്തകനും. സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റ് ആയ ബിജീഷ് ബാലനാണ് മരിച്ചത്. ഫെഫ്ക ഓൾ കേരള മേക്കപ്പ് ആൻഡ് ഹെയർ സ്റ്റെലിസ്റ്റ് യൂണിയൻ അംഗം കൂടിയാണ് മരിച്ച ബിജീഷ്. മാർഗം കളി, ഷീ ടാക്സി തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചുണ്ട്.

വിസ്മയ മോഹൻലാലിനെ നായികയാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന 'തുടക്കം' സിനിമയിലും മേക്കപ്പ് ആർട്ടിസ്റ്റ് ആയി ബിജീഷ് ജോലി ചെയ്തിരുന്നു. ഫെഫ്ക സംഘടന ബിജീഷിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ജൂഡ് ആന്തണി ജോസഫ് ഇതുസംബന്ധിച്ച വാർത്ത ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. 'ഹൃദയഭേദകം' എന്നായിരുന്നു ജൂഡ് പ്രതികരിച്ചത്.

TAGS: BIJEESH BALAN, MUNDATHOKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.