SignIn
Kerala Kaumudi Online
Thursday, 23 April 2026 6.26 AM IST

അപകട സ്ഥലത്ത് 34 പേർ: 3 പേരെ കുറിച്ച് വിവരമില്ല

Increase Font Size Decrease Font Size Print Page
explosion

തൃശൂർ: മുണ്ടത്തിക്കോട് ദുരന്തമുണ്ടാകുമ്പോൾ സ്ഥലത്ത് 34 പേരുണ്ടായിരുന്നെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ പറഞ്ഞു. കൂടുതൽ പേർ ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല. എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. 14 പേരാണ് സംഭവത്തിൽ മരിച്ചത്. ഇതിൽ എട്ട് പേരെ തിരിച്ചറിഞ്ഞു. അഞ്ചുപേരുടെ മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചു. ശസ്ത്രക്രിയയ്‌ക്കിടെ ഇന്നലെ ഒരാൾ മരിച്ചു. സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.

അതേസമയം ഇന്നലെ പുലർച്ചെ പുനഃരാരംഭിച്ച തെരച്ചിലിൽ അപകട സ്ഥലത്തിന് 200 മീറ്റർ അകലെ നിന്ന് രണ്ട് മൃതദേഹാവശിഷ്ടങ്ങൾ കൂടി കണ്ടെത്തി. കൊച്ചി സിറ്റിയിലെയും ഇടുക്കി ജില്ലാ പൊലീസിലെയും മർഫി, മായ, എയ്ഞ്ചൽ എന്നീ കെഡാവറുകളും എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ സാനിയ എന്നീ നായ്‌ക്കളും ചേർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. മൃതദേഹാവശിഷ്ടങ്ങൾ രക്ഷാപ്രവർത്തകർ ചാക്കുകളിലാക്കി മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി.

 മൂന്ന് പേർ കാണാമറയത്ത്

മൂന്ന് പേരെ കണ്ടെത്താനായിട്ടില്ലെന്ന് സ്ഥിരീകരിച്ചു. കാഞ്ഞിരക്കോട് താമസിക്കുന്ന തെക്കുംകര സ്വദേശി ചോരത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ സുരേഷ് (50), കോട്ടപ്പുറം അരങ്ങത്ത് വീട്ടിൽ ബാബുവിന്റെ മകൻ അഭിജിത്ത് (28), മനക്കൊടി കോലാട്ടുപുരയ്ക്കൽ വിജയന്റെ മകൻ വിഷ്ണു (35) എന്നിവരെയാണ് കാണാതായതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്നലെ രാവിലെ ഫയർ ഫോഴ്‌സ് നടത്തിയ തെരച്ചിലിനിടെ പൊട്ടാതെ കിടന്ന വെടിക്കോപ്പുകൾ കണ്ടെത്തി. തുടർന്ന് അവ പുറത്ത് കൊണ്ട് വന്ന് നിർവീര്യമാക്കി.

 സു​ര​ക്ഷാ​ ​സം​വി​ധാ​നം ശ​ക്ത​മാ​ക്ക​ണം

സു​ര​ക്ഷാ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ക്കാ​തെ​ ​വെ​ടി​ക്കെ​ട്ടി​ന് ​അ​നു​മ​തി​ ​ന​ൽ​ക​രു​തെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​ണെ​ന്ന് ​മു​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​ ​ആ​ധു​നി​ക​ ​കാ​ല​ഘ​ട്ട​ത്തി​ന് ​അ​നു​സ​രി​ച്ചു​ള്ള​ ​സു​ര​ക്ഷാ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ഒ​രു​ക്ക​ണം.​ ​ഇ​തു​പോ​ലു​ള്ള​ ​അ​പ​ക​ടം​ ​ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണം.
പു​റ്റി​ങ്ങ​ൽ​ ​അ​പ​ക​ട​ത്തെ​ ​തു​ട​ർ​ന്ന് ​ക​ർ​ശ​ന​ ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും​ ​തൃ​ശൂ​ർ​ ​പൂ​ര​ത്തി​നും​ ​പാ​വ​റ​ട്ടി​ ​പ​ള്ളി​ ​പെ​രു​ന്നാ​ളി​നും​ ​ഇ​ള​വ് ​ന​ൽ​കി.​ ​അ​പ​ക​ടം​ ​ന​ട​ന്ന​ ​സ്ഥ​ല​ത്ത് ​ഒ​രു​ ​ഫ​യ​ർ​ ​എ​ൻ​ജി​ൻ​ ​പോ​ലും​ ​ഇ​ല്ലാ​യി​രു​ന്നു.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​പ്ര​ഖ്യാ​പി​ച്ച​ ​ര​ണ്ട് ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ന​ഷ്ട​പ​രി​ഹാ​രം​ ​വ​ർ​ദ്ധി​പ്പി​ക്ക​ണം.​ ​മ​രി​ച്ച​വ​രു​ടെ​യും​ ​പ​രി​ക്കേ​റ്റ​വ​രു​ടെ​യും​ ​കു​ടും​ബ​ങ്ങ​ളെ​ ​സം​ര​ക്ഷി​ക്കാ​ൻ​ ​ന​ട​പ​ടി​യു​ണ്ടാ​ക​ണം.​ ​ഡി.​എ​ൻ.​എ​ ​ടെ​സ്റ്റും​ ​വേ​ഗ​ത്തി​ലാ​ക്ക​ണം.​ ​പു​റ്റി​ങ്ങ​ൽ​ ​ക​മ്മി​ഷ​ൻ​ ​റി​പ്പോ​ർ​ട്ടി​ലെ​ ​ശി​പാ​ർ​ശ​ക​ൾ​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​ആ​വ​ശ്യ​പ്പെ​ട്ടു.

TAGS: EXPLOSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ