
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91-9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.
2026 ഏപ്രിൽ 26 - 1201 മേടം 13 ഞയാറഴ്ച. ( 35 നാഴിക 36 വിനാഴിക വരെ ആയില്യം നക്ഷത്രം ശേഷം മകം നക്ഷത്രം ) [ ദശമി തിഥി 29 നാഴിക 46 വിനാഴിക വരെ ] ( രാഹുകാലം 4.30 മണി മുതൽ 6 മണി വരെ )
അശ്വതി: സാമ്പത്തികപരമായ കാര്യങ്ങളില്‍ വിജയം, അഭിമാനകരമായ സംഗതികള്‍ സംഭവിക്കും, മനസിന് സന്തോഷം ലഭിക്കുന്ന രീതിയല്‍ ഉള്ള ഉല്ലാസങ്ങളില്‍ ഏര്‍പെടുക.
ഭരണി: തൊഴിൽ മേഖലയിൽ വിജയം, ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും, വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, വിദേശത്ത്നിന്നും സഹായം.
കാര്‍ത്തിക: പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും, പ്രവൃത്തിവിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം, പൊതുവെ ഐക്യത, വിദേശ യാത്രയ്ക്ക് അനുകുല സമയം.
രോഹിണി: ആത്മവിശ്വാസം വര്‍ദ്ധിക്കും, ശത്രുക്കളുടെ പദ്ധതികള്‍ മുന്‍കൂട്ടി അറിഞ്ഞു പ്രവർത്തിക്കും, ദൂരയാത്രകള്‍ ഫലപ്രദമാകും, സന്തോഷം നിറഞ്ഞ സമയം.
മകയിരം: സന്താനങ്ങള്‍ക്ക് പേരും പെരുമയും വര്‍ദ്ധിക്കും, വിശേഷമായ ആഹാരം ലഭിക്കും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം.
തിരുവാതിര: ഉപരിപഠനത്തിന് അനുകൂലമായ സമയം, അനുകൂലമായ വിവാഹ ബന്ധം കിട്ടും, താല്‍ക്കാലിക ജോലി സ്ഥിരമാകും.
പുണര്‍തം: ശ്രദ്ധാപൂർവ്വം ജോലി നിർവഹിക്കും, കലാ മത്സരങ്ങളില്‍ വിജയവും അംഗീകാരവും, ആരോഗ്യ നില തൃപ്തികരം, പുതിയ ജോലി ലഭിക്കും, സമ്മാനാദി ലാഭം, വിദ്യാപരമായ മുന്നേറ്റം.
പൂയം: ബാദ്ധ്യതകള്‍ക്ക് ശമനം. ആഗ്രസാഫല്ല്യം നേടും, പ്രശംസയും അംഗീകാരവും, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ, ആത്മവിശ്വാസം കൂടുതലാകും.
ആയില്യം: ആഗ്രഹങ്ങള്‍ സഫലമാകും, തൊഴിലില്‍ നിന്നും നേട്ടങ്ങള്‍, അന്യരെ സഹായിക്കാന്‍ ഉള്ള മനസുണ്ടാകും, സന്താനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പ്രകടിപ്പിക്കും.
മകം: ദേവാലയ ദര്‍ശന യോഗം, ദൈവീക ചിന്ത, സ്ത്രീകള്‍ക്ക് നല്ലസമയം, വിദേശയാത്രകള്‍ ഗുണകരമാകും, ഉദ്യോഗസ്ഥർക്ക് ജോലിയിൽ അനുകൂലമായ മാറ്റം.
പൂരം: ദാമ്പത്യജീവിതത്തില്‍ വിഷമതകള്‍ മാതാപിതാക്കളുമായി അഭിപ്രായ വ്യത്യാസങ്ങള്‍, വിജയത്തിനായി വളരെയേറെ ശ്രമം ആവശ്യമായി വരും, അധിക ചെലവും ബുദ്ധിമുട്ടും.
ഉത്രം: ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍, കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം, അനാവശ്യമായി പണം ചെലവാകും, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
അത്തം: മാതാപിതാകള്‍ക്ക് നേരിയ രോഗങ്ങള്‍. ഏല്ലാരംഗത്തും പരാജയം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും.
ചിത്തിര: എല്ലാവരും ശത്രുതയോടെ പെരുമാറും, എതിരാളികളുടെ വിമര്‍ശനത്തെ മറികടക്കാനാകും. കുടുംബത്തില്‍ സ്വസ്ഥത കുറവ്, പലവിധത്തിലുള്ള വിവാദങ്ങള്‍.
ചോതി: ധനപരമായ കാര്യങ്ങളില്‍ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടും, ആരോഗ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണ്ടുന്ന സമയം, വിശ്വാസവഞ്ചന നേരിടും.
വിശാഖം: പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം കിട്ടില്ല, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും, ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ അപമാനം.
അനിഴം: കാര്യങ്ങൾ പ്രതികൂലമാകും, പ്രയത്‌നം സഫലമാകും, ദുർവ്വാശിയും ദുരഭിമാനവും കാരണം കുടുംബ സമാധാനം നഷ്ടപ്പെടുത്തും, പലവിധത്തിലുള്ള ധൂർത്ത്.
കേട്ട: ബിസിനസിൽ നിന്നും മികച്ച നേട്ടം. സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും, എല്ലാരംഗത്തും അഭിവൃദ്ധി, ശുഭ പ്രതീക്ഷ.
മൂലം: ഗുണാനുഭങ്ങൾ, ധനാഗമനത്തിനു അനുകൂലമായ സാഹചര്യം. ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവൃത്തികൾ വിജയത്തിലെത്തും.
പൂരാടം: കുടുംബത്തിൽ ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം, രോഗശാന്തി, ഇഷ്ട ഭക്ഷണ ലഭ്യത, സംസ്‌കാര സമ്പന്നമായി പെരുമാറും,
നൂതന പദ്ധതികൾ ആസൂത്രണം ചെയ്യും.
ഉത്രാടം: കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും, ദാമ്പത്യ ജീവിതം സമാധാന പൂർണ്ണമാകും. പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, വിദേശവാസം ഗുണം ചെയ്യും.
തിരുവോണം: കലാപരമായ കാര്യങ്ങളിൽ അതിയായ താൽപ്പര്യം, ഔദ്യോഗികമായി ദൂരയാത്രകൾ, ആഗ്രഹ സാഫല്യം, വിനോദ യാത്രകൾ നടത്തും, ആത്മവിശ്വാസം വളരും.
അവിട്ടം: അമിതമായ ആവേശം എല്ലാകാര്യത്തിലും കാണിക്കും, മനോദുഃഖം, നിർബന്ധബുദ്ധി കാണിക്കും, പണത്തിന് ബുദ്ധിമുട്ടുണ്ടാകും, തൊഴിലിൽ ഉന്നതി, ദാമ്പത്യസുഖക്കുറവ്.
ചതയം: ഔഷധം ഉപയോഗിക്കേണ്ടി വരും, ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകള്‍ ഉണ്ടാകും. ദാമ്പത്യ സുഖക്കുറവ്, വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തിൽ കലാശിക്കും.
പൂരുരുട്ടാതി: വിവാദങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കണം, അപമാനം, ആരോഗ്യപരമായി അസ്വസ്ഥതകൾ, കൂട്ടുകാരുടെ നിർബന്ധങ്ങൾക്ക് വഴങ്ങി അബദ്ധത്തിൽ ചെന്ന് ചാടരുത്.
ഉത്തൃട്ടാതി: വിശ്വസ്ഥര്‍ അവശ്യസമയത്ത് സഹായിക്കില്ല. തെറ്റിദ്ധാരണകള്‍ വന്നുഭവിക്കും, വിഷയാസക്തി കാരണം ധനനഷ്ടം, സന്മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാൻ പ്രേരണ.
രേവതി: വിലപിടിച്ച വസ്തുക്കളും രേഖകളും നഷ്ടപ്പെടും, രോഗങ്ങൾ കൊണ്ടുള്ള ധനചെലവ്, ദാമ്പത്യ വിഷയങ്ങളിൽ അസുഖകരമായ അവസ്ഥ, ശത്രു ദോഷം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |