SignIn
Kerala Kaumudi Online
Sunday, 26 April 2026 3.28 AM IST

പഴയ വാഷിംഗ് മെഷീൻ വാങ്ങി ഉപയോഗിച്ചപ്പോൾ തന്നെ പ്രശ്നം,​ പക്ഷേ ഉടമയെ കാത്തിരുന്നത് അപ്രതീക്ഷിത ഭാഗ്യം

Increase Font Size Decrease Font Size Print Page
washing-machine-

പഴയ വീടുകളോ സ്ഥലങ്ങളോ വാങ്ങുന്നവർക്ക് അപ്രതീക്ഷിതമായി നിധികൾ കിട്ടുന്ന സംഭവങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വീടിന്റെ ചുമരിൽ നിന്നും പഴയ അലമാരകളിൽ നിന്നും പണവും സ്വർണവുമൊക്കെ ലഭിച്ച അനുഭവങ്ങളുണ്ട്. ഇത്തരത്തിൽ പഴയ ഒരു വാഷിംഗ് മെഷീൻ വാങ്ങിയ ആൾക്ക് കൈവന്ന അപ്രതീക്ഷിത ഭാഗ്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പുതിയ വാഷിംഗ് മെഷീൻ വാങ്ങാൻ പണമില്ലാത്തതിനാൽ ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസിൽ നിന്നാണ് അദ്ദേഹം ഒരു സെക്കൻഡ് ഹാൻഡ് വാഷിംഗ് മെഷീൻ വാങ്ങിയത്. വാഷിംഗ് മെഷീൻ ആദ്യവട്ടം ഉപയോഗിച്ചപ്പോൾ തന്നെ എന്തോ പ്രശ്നം തോന്നിയിരുന്നു. തുടർന്ന് അദ്ദേഹം വില്പനക്കാരനുമായി ബന്ധപ്പെട്ടു. എന്നാൽ വില്പനക്കാരൻ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു.

വാഷിംഗ് മെഷീൻ തിരികെ നൽകാൻ പറ്റാതായതോടെ എങ്ങനെയെങ്കിലും നന്നാക്കി ഉപയോഗിക്കാമെന്നായി ഉടമ,​ തുടർന്ന് ഒരു ടെക്‌നീഷ്യനെ നന്നാക്കാനായി വിളിച്ചു. ടെക്‌നീഷ്യൻ നന്നാക്കാനായി മെഷീന്റെ ഭാഗങ്ങൾ പൊളിച്ചപ്പോഴാണ് അപ്രതീക്ഷിതമായി ആ കാഴ്ച കണ്ടത്. വാഷിംഗ് മെഷീന്റെ പുറംചട്ടയ്ക്കുള്ളിൽ മുകളിൽ നിന്ന് താഴെവരെ ഡോളറുകൾ നിറച്ചുവച്ചിരിക്കുകയായിരുന്നു. ആയിരം ഡോളറാണ് ഇത്തരത്തിൽ കണ്ടെത്തിയത്. ഈ നോട്ടുകൾ കാരണമാണ് മെഷീൻ പ്രവർത്തിക്കാതിരുന്നത് എന്നാണ് നിഗമനം. എന്നാൽ ഇത്തരത്തിൽ സംഭവിക്കുമോ എന്നാണ് ചിലർ സംശയം പ്രകടിപ്പിക്കുന്നത്. പഴയ ഉടമയുടെ വീട്ടുകാരിൽ ആരെങ്കിലും അയാൾ അറിയാകെ പണം ഒളിപ്പിച്ചു വച്ചതാകാം എന്നാണ് ആളുകളുടെ വിലയിരുത്തൽ.

TAGS: MY HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.