SignIn
Kerala Kaumudi Online
Wednesday, 29 April 2026 11.40 AM IST

അഞ്ച് നക്ഷത്രക്കാർക്ക് നല്ലകാലം വരുന്നു; ആവശ്യത്തിലധികം പണവും അപ്രതീക്ഷിക സമ്മാനങ്ങളും, ഒപ്പം രാജയോഗവും

Increase Font Size Decrease Font Size Print Page
astro

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91-9633721128, ഇ-മെയിൽ: samkhiyarathnam@gmail

2026 ഏപ്രിൽ 29 - 1201 മേടം 16 ബുധനാഴ്ച. ( 45 നാഴിക 11 വിനാഴിക വരെ അത്തം നക്ഷത്രം ശേഷം ചിത്തിര നക്ഷത്രം) [ ത്രയോദശി തിഥി 34 നാഴിക 10 വിനാഴിക വരെ ] ( രാഹുകാലം 12 മണി മുതൽ 1.30 മണി വരെ)

അശ്വതി: കഷ്ടപ്പാടുകള്‍, സഹോദരസ്ഥാനീയരുമായി കലഹത്തിനു സാദ്ധ്യത, കോടതികാര്യങ്ങള്‍ നീണ്ടുപോകും.

ഭരണി: നിദ്രാസുഖം, ഉദ്യോഗതലത്തില്‍ ശോഭിക്കും, എതിര്‍പ്പുകളെ അതിജീവിക്കും.

കാര്‍ത്തിക: ജീവിതം സുഖകരമായിരിക്കും, കൗതുക വസ്തുക്കള്‍ കൈവശം വന്നുചേരും, അഭിമാനകരമായ സംഗതികള്‍ ഉണ്ടാകും.

രോഹിണി: നന്മയും സത്യസന്ധതയും ഉണ്ടായിരിക്കും, ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല, കലാസാഹിത്യ രംഗത്തുള്ളവര്‍ക്ക് പുതിയ അവസരം.

മകയിരം: വസ്തുക്കളുടെ എഴുത്തുകുത്തുകള്‍ നടക്കാം, ഇഷ്ടഭക്ഷണലഭ്യത, ദാമ്പത്യസുഖം, കുടുംബാങ്ങളോടോത്ത് ഉല്ലാസയാത്ര പോകും.

തിരുവാതിര: ഒരുകാര്യത്തിനും മടി വിചാരിക്കരുത്, ശത്രുജയം, സന്താനസുഖം, ആരോഗ്യപരമായി നല്ല ദിവസം, സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കും.

പുണര്‍തം: ദാമ്പത്യസുഖം, സ്ത്രീകള്‍ വഴി നേട്ടം, എല്ലാവരോടും നീതി പുലര്‍ത്തും, നല്ല ആരോഗ്യം ഉണ്ടാകും, വിദ്യാവിജയം.

പൂയം: ഇഷ്ടഭക്ഷണം ആസ്വദിക്കുവാന്‍ ഇടവരും, അന്യദേശത്ത് നിന്നും ജോലി അറിയിപ്പുകള്‍ കിട്ടും, ഭാഗ്യം അനുകൂലമായി നില്‍ക്കുന്നു.

ആയില്യം: പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, വിദേശവാസം ഗുണം ചെയ്യും, സുഹൃത്തുക്കളെകൊണ്ട് സഹായം, സ്ത്രീകളില്‍ അതിയായ താല്പര്യം കാണിക്കും, ക്ഷമയില്ലായ്മ.

മകം: മനോഹരമായ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും, വിവിധ മേഖലകളില്‍ നിന്നും പണം വരും.

പൂരം: അഭിമാനകരമായ സംഗതികള്‍ സംഭവിക്കും, എല്ലാവരെയും ആകര്‍ഷിക്കും, മറ്റുള്ളവരെ സഹായിക്കും.

ഉത്രം: വരവിനേക്കാള്‍ ചെലവ് അധികരിച്ച് നില്‍ക്കും, വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും, മറ്റുള്ളവരുടെ വാഗ്ദാനങ്ങളില്‍ പൂര്‍ണവിശ്വാസം അര്‍പ്പിക്കരുത്.

അത്തം: ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത, ദൂരയാത്രാക്ലേശം, ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍.

ചിത്തിര: പങ്കാളിയെ തൊഴില്‍ സംബന്ധമായി പിരിഞ്ഞിരിക്കേണ്ടി വരും, സാമ്പത്തിക ഞെരുക്കം അനുഭവത്തില്‍ വരും.

ചോതി: ആത്മനിയന്ത്രണം പാലിക്കുന്നതിനാല്‍ ആപത്തുകളില്‍ നിന്നും രക്ഷ, എല്ലാരംഗത്തും അഭിവൃദ്ധി, ജീവിതത്തില്‍ പുരോഗതി.

വിശാഖം: കുടുംബസുഖം, യാത്രാഗുണം, ജോലിസ്ഥിരമാകും, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, വിദ്യാപരമായ മുന്നേറ്റം.

അനിഴം: ഉല്ലാസയാത്ര നടത്തും, നിലനിന്നിരുന്ന സ്ഥാനമാനങ്ങളും അധികാരവും ഒന്നുകൂടെ കൂടുതലാകും, ദമ്പതികള്‍ തമ്മിലുള്ള കലഹങ്ങളും മറ്റും അവസാനിക്കും.

കേട്ട: ഉല്ലാസ യാത്രകള്‍, കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം, ദേവാലയ ദര്‍ശന ഭാഗ്യം, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം.

മൂലം: സ്വന്തം കുടുംബാങ്ങളോട് നീതി പുലര്‍ത്തും, ദാനശീലം ഉണ്ടാകും, പണം സൂക്ഷിച്ച് കൈകാര്യം ചെയ്യും, ആത്മീയ ചിന്ത ഉണ്ടാകും.

പൂരാടം: കലാപരമായ കാര്യങ്ങളില്‍ വിജയം, യാത്ര ചെയ്യാന്‍ യോഗം, വിവാഹകാര്യങ്ങളില്‍ തീരുമാനം.

ഉത്രാടം: ബന്ധുക്കള്‍ മൂലം നേട്ടം , രോഗശാന്തി, കലഹം പരിഹരിക്കാന്‍ സാധിക്കും, വൃഥാപവാദങ്ങളില്‍ നിന്നും മോചനം.

തിരുവോണം: സന്താനസുഖം, സൗന്ദര്യബോധം വര്‍ദ്ധിക്കും, പരിശ്രമശീലം കൂടുതലായിരിക്കും, വിജയം കൈവരിക്കും.

അവിട്ടം: വിശേഷ വസ്തുക്കള്‍ ലഭിക്കും, വിദ്യാപരമായി അനുകൂലസാഹചര്യം, ആഡംഭര വസ്തുക്കള്‍ ശേഖരിക്കും.

ചതയം: മുമ്പുണ്ടായിരുന്ന മോശം കൂട്ടുകെട്ടുകളില്‍ നിന്നും മോചനം നേടണം, മാതാവിന്റെ ആരോഗ്യ പരിപാലനം നടത്തും.

പൂരുരുട്ടാതി: സ്ത്രീകള്‍ മുഖേനെ സ്ഥാനമാറ്റം, താഴ്ത്തപ്പടല്‍ എന്നിവ അനുഭവത്തില്‍ വരും, അന്യദേശവാസം, ആരോഗ്യപരമായി കരുതല്‍ വേണം.

ഉത്തൃട്ടാതി: കലഹങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം, നിസാര കാര്യങ്ങളാല്‍ ജോലിക്ക് കുഴപ്പങ്ങള്‍, സാമ്പത്തിക കാര്യങ്ങളില്‍ ജാമ്യം നില്‍ക്കരുത്.

രേവതി: എല്ലാ കാര്യത്തിലും അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, അനാവശ്യമായ ദുര്‍വാശി ഒഴിവാക്കുക, എല്ലാകാര്യത്തിലും ജാഗ്രത വേണം.

TAGS: ASTROLOGY, VISWASAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY