
കൽപ്പറ്റ: വയനാട് മാതൃകാ ടൗൺഷിപ്പിൽ ഏഴ് ഗുണഭോക്താക്കൾ താക്കോൽ ഏറ്റുവാങ്ങി. സോൺ മൂന്നിലെ എ ക്ലസ്റ്ററിൽ ഉൾപ്പെട്ട ഏഴു കുടുംബങ്ങൾക്കാണ് താക്കോൽ ലഭിച്ചത്. താക്കോൽ ലഭിച്ചെങ്കിലും 178 കുടുംബങ്ങളും ഒരുമിച്ച് താമസമാക്കിയാൽ മതിയെന്ന നിലപാടിലാണ്. സ്‌പെഷ്യൽ ഓഫീസർ ഡോ.അരുണിന്റെ നേതൃത്വത്തിൽ ഗുണഭോക്താക്കളുടെ സാന്നിദ്ധ്യത്തിൽ വീടുകളുടെ പരിശോധന നടത്തി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി, കിഫ്‌കോൺ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നിർമ്മാണം പൂർത്തിയായ വിവിധ ക്ലസ്റ്ററുകളിലെ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി സംയുക്ത പരിശോധന തുടരും. രണ്ടാഴ്ചക്കകം പരിശോധന പൂർത്തിയാക്കും. 178 വീടുകളിലും വെള്ളം, വൈദ്യുതി ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുങ്ങിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |