
കോതമംഗലം: കുട്ടമ്പുഴയിലെ ആദിവാസി ഉന്നതികളിൽ അനധികൃത വില്പനയ്ക്ക് മദ്യം കൊണ്ടുപോയിരുന്നയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഞായപ്പിള്ളി സ്വദേശി ഷാജൻ ആണ് അറസ്റ്റിലായത്. 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ഇയാളിൽ നിന്ന് പിടികൂടി. മദ്യവുമായി പ്രതി സഞ്ചരിച്ചിരുന്ന ജീപ്പും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് ഇൻസ്‌പെകടർ ടി. സിബിൻ ആണ് നടപടിക്ക് നേതൃത്വം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |