
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail
2026 മേയ് 1 - 1201 മേടം 18 വെള്ളിയാഴ്ച. ( 56 നാഴിക 01 വിനാഴിക വരെ ചോതി നക്ഷത്രം ശേഷം വിശാഖം നക്ഷത്രം ) [ പൗർണമി തിഥി 41 നാഴിക 45 വിനാഴിക വരെ ] ( രാഹുകാലം 10.30 മണി മുതൽ 12 മണി വരെ )
അശ്വതി: പ്രവൃത്തികൾ പ്രായോഗികമാക്കാൻ നന്നേ ബുദ്ധിമുട്ടും, ശത്രു ദോഷം, കളത്ര ദുഃഖം, മനസ്സമാധാനക്കുറവ്, അന്യരുടെ വാക്കുകൾ കേട്ട് എടുത്തുചാടി ഒന്നും പ്രവർത്തിക്കരുത്.
ഭരണി: പലതും നഷ്ടത്തിൽ കലാശിക്കും, പ്രണയ കാര്യങ്ങളിൽ ദുഃഖം, സ്വന്തം പ്രയത്നത്തിനു യോജിച്ച അംഗീകാരം കിട്ടില്ല.
കാർത്തിക: നാനാരംഗത്തു നിന്നും സുഖാനുഭവങ്ങൾ, സ്ത്രീകൾക്ക് അംഗീകാരം, മാതൃഗുണം, ചെലവു വർദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും.
രോഹിണി: സുഖ സൗകര്യങ്ങൾ അനുഭവിക്കും, ഉല്ലാസ യാത്രകൾക്ക് തയ്യാറാകും, കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ, പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, സമ്മാന ലാഭം.
മകയിരം: ദേവാലയ ദർശന യോഗം, കൃഷിയിൽ നിന്നും ധന ലാഭം,മറ്റുള്ളവരെ സഹായിക്കാൻ താൽപര്യം കാണിക്കും, ധനലാഭം, ശരീരസുഖം, ഉയർച്ചയും പുത്തനുണർവും ഉണ്ടാകും,മാതൃഗുണം ലഭിക്കും.
തിരുവാതിര: വിദേശ വാസം ഗുണം ചെയ്യും,വിദ്യാർത്ഥി കൾക്കും , ജോലിക്കായി കാത്തിരിക്കുന്നവർക്കും സമയം അനുകൂലം, മംഗള കാര്യങ്ങളിൽ പങ്കെടുക്കും, വാഹന സുഖം.
പുണർതം: കൗശലം കൊണ്ട് കാര്യങ്ങൾ സ്വന്തം വരുതിയിലാക്കും, ശത്രുക്കളുടെ എതിർപ്പുകളെ അതിജീവിക്കും, ജോലിയിൽ ഉന്നത സ്ഥാന ലഭ്യത, കുടുംബത്തിൽ ഐശ്വര്യവും സമാധാനവും.
പൂയം: അനുകൂലമായ രീതിയിൽ തൊഴിൽ മാറ്റം, സൽസന്താനയോഗം, വിദേശ വാസം ഗുണം ചെയ്യും, മാതാപിതാക്കൾക്ക് ആരോഗ്യ കാര്യത്തിൽ പുരോഗതി, സുഖാനുഭവങ്ങൾ .
ആയില്യം: ഇഷ്ട ഭക്ഷണ ലഭ്യത, ദാമ്പത്യ വിഷയങ്ങളിൽ പൊതുവേ സുഖവും സംതൃപ്തിയും അനുഭവപ്പെടും. ഇഷ്ടജന സംസർഗ്ഗം, സ്‌നേഹ ബന്ധങ്ങൾക്ക് തുടക്കം കുറിക്കും .
മകം: സ്ത്രീകൾക്ക് എല്ലാവിധത്തിലും ഗുണാനുഭവങ്ങൾ, കുടുംബപരമായി നല്ല സമയം, കലാകാരന്മാർക്ക് നല്ല സമയം, സ്ത്രീ മൂലം ഗുണം, ബന്ധുക്കൾ സ്‌നേഹത്തോടെ പെരുമാറും.
പൂരം: ബന്ധുക്കളിൽ നിന്നുള്ള എതിർപ്പുകൾ, ആരോഗ്യപരമായി കരുതൽ വേണം, ശത്രുക്കൾ വർദ്ധിക്കും, മംഗള കർമ്മങ്ങൾക്ക് സാക്ഷിയാകും, കീർത്തി ,പദവി എന്നിവ ലഭിക്കും.
ഉത്രം: ദൈവീക ചിന്ത ഉടലെടുക്കും, അനാവശ്യ മായി പണം ചെലവാകും, സ്ത്രീകൾ മൂലം പ്രയാസങ്ങൾ വന്നേക്കാം, ധനനഷ്ടം.പണ സംബന്ധമായി നിയമനടപടികൾ. വിശ്വാസവഞ്ചന നേരിടും.
അത്തം: ദാമ്പത്യജീവിതത്തിൽ വിഷമതകൾ, കടങ്ങൾ പ്രശ്നങ്ങൾക്ക് കാരണമാകും, ആപത്തുകളിൽ നിന്നും രക്ഷ, ജോലിമാറ്റം അനുകൂലമായതിൽ സന്തോഷിക്കും, പുതിയ ചങ്ങാത്തങ്ങൾ ഉടലെടുക്കും.
ചിത്തിര: സഹായ സഹകരണങ്ങൾ ലഭിക്കും, പുതിയ ജോലി ലഭിക്കും, വ്യാപാര കാര്യങ്ങളിൽ അഭിവൃദ്ധി, ഈശ്വരാധീനം, വാഹന ഭാഗ്യം, രഹസ്യമായി മനസ്സിലുദ്ദേശിച്ച സംഗതികൾ നേടിയെടുക്കാൻ പ്രയാസപ്പെടും.
ചോതി: മേലുദ്യോഗസ്ഥരുടെ പ്രീതി, സുഖപ്രദമായ കുടുംബജീവിതം, ശത്രുജയം, ധനപ്രാപ്തി, വിവാഹാലോചനകൾ അന്തിമ തീരുമാനത്തിലെത്തും.
വിശാഖം: ഉപരിപഠനത്തിന് അനുകൂലമായ സമയം, ഇഷ്ട ഭക്ഷണ ലബ്ധി, ധന നേട്ടം, ശത്രുക്കളുടെ എതിർപ്പുകളെ അതിജീവിക്കും, വിവാഹ ജീവിതത്തിൽ മുൻപുണ്ടായിരുന്ന വിഷമതകൾ കുറഞ്ഞു വരും.
അനിഴം: അന്യ സ്ത്രീകൾ വഴി സുഖവും സമാധാനവും, സ്ത്രീകളിൽ നിന്നും ആത്മാർത്ഥമായ സഹകരണം, യാത്ര മൂലം ഗുണം, ആരോഗ്യപരമായി കരുതൽ വേണം.
കേട്ട: ദാമ്പത്യ സുഖം, സന്താനലാഭം, ധനനേട്ടം, ഉല്ലാസ യാത്രകൾ, യാത്രകളിൽ നിന്നും ഗുണാനുഭവങ്ങൾ, ധനാഗമത്തിനു അനുകൂലമായ സാഹചര്യം, കുടുംബകാര്യങ്ങളിൽ മുമ്പില്ലാത്ത കരുതൽ കാണിക്കും .
മൂലം: അധികാരികളുടെ പ്രോത്സാഹനവും മറ്റും ലഭിക്കും, അംഗീകാരവും സ്ഥാനമാനങ്ങളും ലഭിക്കും, ആഗ്രഹ സാഫല്ല്യം നേടും, കുടുംബപരമായ ബാദ്ധ്യതകൾ തീർക്കും.
പൂരാടം: സ്ത്രീകൾ മുഖേനെ സുഖാനുഭവങ്ങൾ, ശത്രുക്കളെ പരാജയപ്പെടുത്തും, ജീവിത പങ്കാളിയുടെ സ്‌നേഹവും സഹകരണവും സന്തോഷവും ലഭിക്കും, വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതി,വശ്യമായി സംസാരിക്കും.
ഉത്രാടം: നല്ലബുദ്ധിയുണ്ടാകും എന്നാൽ മനക്കട്ടിയില്ലാത്തവർ ആയിരിക്കും, അഹംഭാവം മുന്നിട്ടു നിൽക്കും, കലാപ്രവർത്തനത്തിൽ മനഃസുഖം കണ്ടെത്തും,ശത്രുജയം നേടും.
തിരുവോണം: അംഗീകാരവും, യാത്രാഗുണം, വ്യവഹാരവിജയം, വിദ്യാവിജയം, ഉന്നതസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ, ഉല്ലാസ യാത്രയിൽ ആഗ്രഹ സാഫല്ല്യം, പങ്കാളിക്ക് സമ്മാനങ്ങൾ ലഭിക്കും.
അവിട്ടം: വാക്ക്പാലിക്കാൻ സാധിക്കും, ആദർശം വിട്ട് ഒന്നുംചെയ്യില്ല, കുടുംബ ചുമതലകൾ ഉത്തരവാദിത്വത്തടെ നിറവേറ്റും, ആത്മീയത ഉണ്ടാകും, ആഡംബര വസ്തുക്കൾ ശേഖരിക്കും, സ്ത്രീകൾ കാരണം ചെലവ് കുടിയിരിക്കും, ദൈവീക ചിന്ത ഉടലെടുക്കും.
ചതയം: ശത്രു ജയം, പ്രണയ കാര്യങ്ങിളിൽ സന്തോഷം, കർമ്മരംഗം ഉഷാറാകും, പുതിയ തൊഴിൽ ലഭിക്കുവാനും ശമ്പള വർദ്ധനവിനും യോഗം, യാത്രകൾ ഗുണകരമാകും, തടസങ്ങൾ മാറും. ദൂരയാത്രാക്ലേശം.
പൂരുരുട്ടാതി: വിജയത്തിനായി വളരെയേറെ ശ്രമം ആവശ്യമായി വരും, സ്ത്രീകൾ കാരണം അസ്വസ്ഥതകൾ, ദുർവാശി ഒഴിവാക്കുക, എല്ലാ കാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം.
ഉത്തൃട്ടാതി: കുടുംബങ്ങളിൽ അസ്വാരസ്യം ഉടലെടുക്കും, വിദേശത്ത് നിന്നും പ്രതീക്ഷിച്ച ധനം ലഭിക്കില്ല, അലസതയും മടിയും കൂടും, ധനത്തിന് ബുദ്ധിമുട്ടേണ്ടി വരും .
രേവതി: അലച്ചിലും, ശത്രു ദോഷവും, ചതിയും അപമാനവും വന്നു ഭവിക്കും, ഉദര രോഗം മൂലം ബുദ്ധിമുട്ടുകൾ, വിലപിടിച്ച സംഗതികൾ മോഷണം പോകും, രഹസ്യ ഇടപാടുകൾ കാരണം മനോദുഃഖം .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |