SignIn
Kerala Kaumudi Online
Tuesday, 05 May 2026 12.02 AM IST

ഈ നാളുകാർ എല്ലാവരോടും തുറന്ന് എല്ലാം സംസാരിക്കരുത്, ചിരകാലാഭിലാഷം പൂവണിയും, ധനം വന്നു ചേരും

Increase Font Size Decrease Font Size Print Page

astro

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail

2026 മേയ് 2 - 1201 മേടം 19 ശനിയാഴ്ച. ( 60 നാഴിക 0 വിനാഴിക വരെ വിശാഖം നക്ഷത്രം ശേഷം അനിഴം നക്ഷത്രം ), [ പ്രഥമ തിഥി 46 നാഴിക 35 വിനാഴിക വരെ ]

( രാഹുകാലം 9 മണി മുതൽ 10.30 മണി വരെ )


അശ്വതി: സമാന ചിന്താ ഗതിയിലുള്ളവരുമായി പരസ്‌പര വിശ്വാസത്തോടു കൂടി തുടക്കം കുറിയ്ക്കും, കുടുംബത്തിൽ ഐക്യതയുണ്ടാകും, കൂടുതൽ ഉത്തരവാദിത്വങ്ങൾ, തൊഴില്‍ രംഗത്തുള്ള സ്തംഭനം മാറും, ദുരിതങ്ങളില്‍ നിന്നുള്ള മോചനം.

ഭരണി: ബിസിനസ്സിൽ ലാഭം വ്യവസ്ഥകളോട് ബന്ധപ്പെട്ട പ്രവർത്തനം കാഴ്‌ച്ച വയ്ക്കുവാൻ സാധ്യത. ചിരകാലാഭിലാഷം പൂവണിയും. പല രീതിയിലും ധനം വന്നു ചേരും, സുഹൃത്തുക്കളിൽ നിന്ന് സഹായം, കുടുംബത്തിൽ അംഗീകാരം ലഭിക്കും.

കാര്‍ത്തിക: പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതലോടെ നീങ്ങുക. മറ്റുള്ളവരെ കണ്ണടച്ച് വിശ്വസിക്കരുത്, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരസ്‌കാരങ്ങള്‍, കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും.

രോഹിണി: യന്ത്രോപകരണങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കാൻ ഇടയുണ്ട്. മാനസിക സംഘർഷങ്ങൾ ഉണ്ടാകും. ശത്രുക്കൾ വർദ്ധിക്കും, വിഷയാസക്തി കുറയ്ക്കുക, കുടുംബത്തിന്റെ ശാന്തിയും സമാധാനവും കാത്ത് സൂക്ഷിക്കുക, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയം.

മകയിരം: തൊഴിൽ മേഖലകളോട് ബന്ധപ്പെട്ട് സമ്മർദവും യാത്രാക്ലേശവും അധികാര ദുരുപയോഗവും വർദ്ധിക്കും. എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തണം, ദൈവാധീനക്കുറവ്, ആരോഗ്യ പ്രശ്നങ്ങൾ, സ്ത്രീ വിഷയങ്ങളിൽ കലഹം, മുൻ കോപം ഒഴിവാക്കുക.

തിരുവാതിര: പങ്കാളിക്ക് തൊഴിൽ പരാജയം, കുടുംബ ജീവിതം ഭദ്രമായിരിക്കില്ല. സുഹൃത്തുക്കളിൽ നിന്നും ചതിവ് പറ്റാം, അപ്രതീക്ഷിതമായി ചെലവ് വര്‍ദ്ധിക്കും,

സഹോദരരുമായി കലഹം. ചെലവ് വർദ്ധിക്കും, ജോലി സ്ഥലത്ത് ശത്രുക്കളുടെ ഉപദ്രവം.

പുണര്‍തം: ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, രോഗ ദുരിതമുണ്ടാകും.
മോശപ്പെട്ട കൂട്ടുകെട്ടുകൾ ഒഴിവാക്കണം, പങ്കാളിയുമായി വാക്ക് തര്‍ക്കം ഉണ്ടാകാതെ നോക്കണം, പ്രശ്‌നങ്ങളില്‍ ചാടാന്‍ സാദ്ധ്യതയുണ്ട്.

പൂയം: ഔദ്യോഗികമായിട്ടുള്ള മേഖലകളിൽ ചുമതലകൾ വർദ്ധിക്കും. പണം ചെലവഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. അപ്രതീക്ഷിതവും അനുകൂലവുമായ ചില സംഭവങ്ങള്‍ നടക്കും, മേലുദ്യോഗസ്ഥരുടെ അംഗീകാരം ലഭിക്കും, സന്താന ഭാഗ്യം, ഉണ്ടായിരുന്ന ക്ലേശങ്ങള്‍ മാറും.

ആയില്യം: ബിസിനസ്സില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, തൊഴിലില്‍ ഉയര്‍ച്ച. ആത്മാർത്ഥമായി
പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടായിരിക്കും, വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും, എതിർപ്പുകളിൽ നിന്ന് അതിജീവനം കിട്ടും, സുഖജീവിതം.

മകം: നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങളിൽ അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരും. ആരോഗ്യം മെച്ചപ്പെടും, പുതിയ സൗഹൃദങ്ങൾ, യാത്രയിൽ നേട്ടം, മുതിർന്നവരിൽ നിന്ന് ധന നേട്ടം, ആത്മവിശ്വാസവും ഉത്സാഹവും വര്‍ദ്ധിക്കും.

പൂരം: പ്രവർത്തനമേഖലയിൽ വിജയം നേടാൻ കഴിയും. കുടുംബത്തിൽ മാന്യത ലഭിക്കും, അവിചാരിത ധനലാഭം, മതപരമായ ചടങ്ങുകളിൽ പങ്കെടക്കും, എതിർലിംഗക്കാരെക്കൊണ്ട് ഗുണാനുഭവങ്ങൾ.

ഉത്രം: വിദ്യാവിജയം, മറ്റുള്ളവരുടെ ചതി പ്രയോഗങ്ങൾ കണ്ടുപിടിക്കാൻ സാധിക്കും, ബുദ്ധിപരമായി കാര്യങ്ങൾ നിറവേറ്റും, ശത്രുക്കളുടെ മേൽ വിജയം, പുതിയ അവസരങ്ങൾ തുറന്നു കിട്ടും, ഗുരുഭക്തി വർദ്ധിക്കും, വിവാഹം മൂലം നേട്ടം.

അത്തം: തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും, സ്ത്രീ വിഷയങ്ങളിൽ നിന്ന് തൃപ്തികരമായ അനുഭവങ്ങൾ ലഭിക്കും. വശ്യമായി സംസാരിക്കും, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനകയറ്റം, പുതിയ കരാറുകള്‍ ഒപ്പ് വയ്ക്കും, വിരോധികളുമായ് രമ്യതയിൽ ആകും.

ചിത്തിര: പ്രവർത്തനങ്ങളിൽ പ്രതീക്ഷിച്ചതിലും ഉപരിയായി വിജയം കൈവരിക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് മെച്ചപ്പെട്ട ജോലി സാധ്യതകൾ തെളിയും, ഗൃഹത്തിൽ സന്തോഷം, വിദേശ ഗുണം, ദൃഢനിശ്ചയം, വിശാലവീക്ഷണം, സഹോദരഗുണം.

ചോതി: കുടുംബാംഗങ്ങളുടെ കാര്യങ്ങൾ വേണ്ട വിധത്തിൽ ചെയ്യും.ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ഇഷ്ട ഭക്ഷണലഭ്യത, അപ്രതീക്ഷിതമായ ധനലാഭം, സിനിമാ രംഗത്ത് ഉള്ളവർക്ക് പുതിയ അവസരങ്ങൾക്കായി സഹായം ലഭിക്കും.

വിശാഖം: വില കൂടിയ സമ്മാനങ്ങളോ അംഗീകാര പത്രങ്ങളോ കിട്ടും. ഭൂമി വിൽപനയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരും. സഞ്ചാരം മൂലം ഗുണങ്ങൾ ഉണ്ടായിരിക്കും, ഉന്നത പഠനത്തിന് അവസരങ്ങൾ വരും, ഈശ്വരാധീനം ഉണ്ടാകും, തൊഴിൽപരമായി നേട്ടം.

അനിഴം: ധനനേട്ടം. സുഹൃത്തിന്റെ സഹായം ലഭിക്കും, ജീവിതത്തിൽ മുന്നേറണമെന്നു മോഹം ജനിക്കും, കലഹങ്ങൾ ഒഴിവാകും. ജീവിതത്തിൽ പുരോഗതിയും വികാസവും ഉണ്ടാകും, അയൽക്കാരുമായി രമ്യത, വഴിതർക്കം പരിഹരിക്കും.

കേട്ട: കർക്കശമായ തീരുമാനങ്ങൾ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും,സ്ഥലം മാറ്റം അനുകൂലമാകില്ല, സ്ഥാനമാനങ്ങൾക്കു ഭീഷണി, കെണിയിൽ പെടാൻ സാദ്ധ്യത, കുടുംബ ജീവിതത്തിൽ അസ്വസ്ഥതകൾ ഉടലെടുക്കും.

മൂലം: എല്ലാവരോടും തുറന്ന് എല്ലാം സംസാരിക്കരുത്. മറ്റുള്ളവർക്ക് വേണ്ടി ഇഷ്ടമല്ലാത്ത പ്രവൃത്തികൾ ചെയ്യേണ്ടി വരും. ബന്ധുക്കളുമായി അകൽച്ചയും വൈരാഗ്യവും, സന്താനക്ലേശം, അന്യദേശവാസം, ഒറ്റപ്പെടാനുള്ള സാധ്യത.

പൂരാടം: അശ്രദ്ധമായി തൊഴില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യരുത്, കര്‍മ്മരംഗത്ത് ദോഷാനുഭവങ്ങൾ. എല്ലാ കാര്യങ്ങളിലും കരുതല്‍ ആവശ്യം, ഇഷ്ട ജനങ്ങളില്‍ നിന്നും വിപരീത ഫലം, പണം ചെലവഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണം.

ഉത്രാടം: അനാവശ്യമായി പ്രശ്‌നങ്ങളില്‍ അകപ്പെടാതെ ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കണം, കുടുംബ ബന്ധങ്ങളുടെയും ധനത്തിന്‍റെയും കാര്യങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണം, ദേഹ ദുരിതത്തിനു സാധ്യത, ജലം, അഗ്‌നി, വൈദ്യുതി എന്നിവ സൂക്ഷിച്ച് കൈകാര്യം ചെയ്യണം.

തിരുവോണം: അപരിചിതരുടെ പക്കല്‍ നിന്നും ഒന്നും സ്വീകരിക്കരുത്. ഭൂമി സംബന്ധമായ തർക്കങ്ങളിൽ അപ്രതീക്ഷിത ധനനഷ്ടം. അപ്രതീക്ഷിത ചെലവുകള്‍ നേരിടും, പ്രശ്‌നങ്ങളിലും വാഗ്ദ്വാനങ്ങളിലും വഴിപ്പെടരുത്, ആരോഗ്യ ‍പരമായ കാര്യങ്ങളിൽ ശരിക്കും ശ്രദ്ധയുണ്ടാകണം.

അവിട്ടം: ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാവാതെ നോക്കണം. അപരിചിതരുടെ പക്കല്‍ നിന്നും ഒന്നും സ്വീകരിക്കരുത്. സ്ഥാനചലനത്തിനോ സ്ഥലം മാറ്റത്തിനോ സാധ്യത, അപവാദങ്ങളിൽ നിന്ന് മോചനം. അമിത ചെലവ് നിയന്ത്രിക്കുക, അലസത ഒഴിവാക്കി പരിശ്രമ ശീലം കൂട്ടുക.

ചതയം: കാര്യങ്ങൾ നിഷ്ഠയോടു കൂടി ചെയ്‌തു തീർക്കുന്നതിനാൽ ആശ്വാസത്തിനു യോഗമുണ്ട്.
കുടുംബജീവിത്തിലുണ്ടായിരുന്ന സ്വരചേര്‍ച്ചയില്ലായ്മ മാറും, രോഗാവസ്ഥയില്‍ നിന്നും മോചനം ലഭിക്കും, ഉദ്ദിഷ്ടകാര്യലാഭം, സാമ്പത്തിക തടസ്സം മാറും.

പൂരുരുട്ടാതി: വിരുന്നു സൽക്കാരങ്ങളിൽ പങ്കെടുക്കുവാനും ഉന്നതരെ പരിചയപ്പെടുവാനും അവസരമുണ്ടാകും. പ്രണയ കാര്യങ്ങളില്‍ മുന്നേറ്റം, ബന്ധുക്കളില്‍ നിന്നുള്ള സഹായ സഹകരണം വര്‍ദ്ധിക്കും, ഉന്മേഷം വര്‍ദ്ധിക്കും, ബിസ്സിനസ്സില്‍ അഭിവൃദ്ധി.

ഉത്തൃട്ടാതി: വിദ്യാർഥികൾക്ക് തൃപ്‌തികരമായ രീതിയിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ഉന്നതരുടെ പ്രീതി ലഭിക്കും, ബഹുമതിക്കും ധനലാഭത്തിനും യോഗം, സ്വന്തം സുഖത്തിനായി ധാരാളം പണവും ചെലവഴിക്കും, ഏറ്റെടുത്ത ജോലി ചെയ്തു തീർക്കും.

രേവതി: ശത്രുക്കളുമായി ഒത്തു തീര്‍പ്പിലെത്തിച്ചേരും. മാതാപിതാക്കളുടെ സംരക്ഷണം ആശ്വാസത്തിന് വഴിയൊരുക്കും. ശയന സുഖം, കോടതി നടപടികളിൽ വിജയം, അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത്.വിവാഹ യോഗം, പുണ്യ ക്ഷേത്ര ദർശനം നടത്തും, വിദ്യാർത്ഥികൾക്ക് നല്ല സമയം.

TAGS: ASTRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.