SignIn
Kerala Kaumudi Online
Sunday, 03 May 2026 6.51 PM IST

15,600 കോടിയുടെ വമ്പൻ കരാർ; രാജസ്ഥാൻ റോയൽസിനെ സ്വന്തമാക്കി ലക്ഷ്മി മിത്തലും അദാർ പൂനാവാലയും

Increase Font Size Decrease Font Size Print Page

rajasthan-royals

ജയ്പുർ: ഐപിഎൽ പ്രഥമ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയല്‍സിന് ഇനി പുതിയ ഉടമകള്‍. വ്യവസായ പ്രമുഖരായ ലക്ഷ്മി എൻ മിത്തൽ, ആദിത്യ മിത്തൽ, അദാർ പൂനവാല എന്നിവരടങ്ങിയ കൺസോർഷ്യമാണ് റെക്കോർഡ് തുകയ്ക്ക് ടീമിനെ സ്വന്തമാക്കിയത്. രാജസ്ഥാന്റെ മറ്റ് ലീ​ഗുകളിലെ ടീമുകളായ ദക്ഷിണാഫ്രിക്ക ടി20യിലെ പാൾ റോയൽസ്, കരീബിയൻ ലീ​ഗിലെ ബാർബഡോസ് റോയൽസ് ടീമുകളേയും കൺസോർഷ്യം ഏറ്റെടുക്കും. ഏകദേശം 1.65 ബില്യൺ ഡോളറിന് (ഏതാണ്ട് 15,660.23 കോടി രൂപ) ടീമിന്റെ മുഴുവൻ ഓഹരികളും കൺസോർഷ്യം സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക പത്രക്കുറിപ്പ് ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിസിസിഐ, കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, ഐപിഎൽ ഗവേണിംഗ് കൗൺസിൽ എന്നിവയുടെ അനുമതിയുൾപ്പെടെയുള്ള നിയമപരമായ പരിശോധനകൾക്ക് ശേഷം, ഫ്രാഞ്ചൈസിയുടെ ഏകദേശം 75 ശതമാനം മിത്തൽ കുടുംബവും, 18 ശതമാനം പൂനവാലയും സ്വന്തമാക്കും. നിലവിലെ ഉടമ മനോജ് ബദാലെ ഉൾപ്പെടെയുള്ള നിക്ഷേപകർക്കായി ബാക്കി 7 ശതമാനം ഓഹരികൾ മാറ്റിവെക്കും. 2026 ന്റെ മൂന്നാം പാദത്തിൽ ഈ കരാർ നടപടികൾ പൂർത്തിയാകുമെന്നാണ് കരുതുന്നത്.

മാർച്ചിൽ കൽ സോമാനിയുടെ നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യം ഏകദേശം 15,3000 കോടി രൂപയ്ക്ക് ടീമിനെ സ്വന്തമാക്കാൻ മുൻപന്തിയിലുണ്ടായിരുന്നു. എന്നാൽ ആവശ്യമായ ഫണ്ട് സമാഹരിക്കാൻ കഴിയാത്തതും റെഗുലേറ്ററി തടസങ്ങളും കൺസോർഷ്യത്തിന്റെ ഘടനയിലെ അനിശ്ചിതത്വങ്ങളും കാരണം ആ ശ്രമം പരാജയപ്പെടുകയായിരുന്നു. പിന്നാലെയാണ് മിത്തലിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ടീമിനെ സ്വന്തമാക്കാൻ എത്തിയത്. ആർസലർ മിത്തൽ ചെയർമാൻ ലക്ഷ്മി എൻ മിത്തൽ, സിഇഒ ആദിത്യ മിത്തൽ, നോൺ-ഇൻഡിപെൻഡന്റ് ഡയറക്ടർ വനിഷ മിത്തൽ ഭാട്ടിയ, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനവാല എന്നിവരാണ് പുതിയ ബോർഡ് അം​ഗങ്ങൾ.

TAGS: NEWS 360, SPORTS, IPL, RAJASTHAN ROYALS, MITTAL FAMILY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.